ചേര്‍ത്തലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. പ്രസാദിനെ തോല്‍പ്പിക്കണമെന്ന തരത്തിലുള്ള ചില പ്രചരണങ്ങള്‍ മന്ത്രി പി.തിലോത്തമന്റെ അഡീ. പ്രൈവറ്റ് സെക്രട്ടറി പി. പ്രദ്യോത് നടത്തിയെന്നതും നടപടിക്ക് കാരണമായി. ഇത്തരത്തിലുള്ള വീഡിയോ സന്ദേശങ്ങള്‍ പാര്‍ട്ടിക്ക് ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി
ആലപ്പുഴ : ചേര്‍ത്തല മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. പ്രസാദിനെ തോല്‍പ്പി ക്കണമെന്ന തരത്തില്‍ പ്രചരണങ്ങള്‍ നടത്തിയതിന് മന്ത്രി പി.തിലോത്തമന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും ചേര്‍ത്തല കരുവ ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറിയുമായ പി. പ്രദ്യോ തിനെ സിപിഐ പുറത്താക്കി.
സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഇറങ്ങാത്തതിരുന്നതും പ്രൈവറ്റ് സെക്രട്ടറി യെ പുറത്താക്കിയതിന് കാരണമായി. സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കണമെന്ന തരത്തില്‍ പ്രചരണ ങ്ങളും പ്രദ്യോത് നടത്തിയെന്നതും നടപടിക്ക് കാരണമായി. പ്രദ്യുതിന്റെ ഇടപെടലിനെക്കുറിച്ച് മണ്ഡലം കമ്മിറ്റിക്ക് പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് കരുവ ലോക്കല്‍ കമ്മിറ്റി കൂടി പ്രദ്യുതിനെ പുറത്താക്കാന്‍ തീരുമാനിച്ചത്. പി തിലോത്തമന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. മന്ത്രിയുടെ മറ്റ് പേഴ്‌സണല്‍ അംഗങ്ങള്‍ക്കെതിരെയും സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.കൂടുതല്‍ നേതാക്കള്‍ക്കെതിരെ നടപടി ഉണ്ടായേക്കും.
പി. തിലോത്തമന്‍ എംഎല്‍എ ആയിരിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്നു പ്രദ്യോത്. തിലോത്തമന്റെ ഏറ്റവും വിശ്വസ്തരില്‍ ഒരാളാണ് പ്രദ്യോത്. രണ്ട് വര്‍ഷം തുടര്‍ച്ചയായി പ്രൈവറ്റ് സെക്രട്ടറിയായും മന്ത്രി ആയപ്പോള്‍ പ്രദ്യുതിനെ ലക്ഷം രൂപ ശമ്പളത്തില്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായും നിയമിച്ചു. പാര്‍ട്ടി നിരന്തരം പരിഗണിച്ച ഒരാള്‍ തെരഞ്ഞെടുപ്പില്‍ പി പ്രസാദിനെതിരെ പ്രവര്‍ത്തിച്ചതില്‍ നേതൃത്വത്തിനും അതൃപ്തിയുണ്ട്.
മൂന്നുതവണ മത്സരിച്ച് ജയിച്ച ആളെന്ന നിലയില്‍ ഇത്തവണ തിലോത്തമനെ പാര്‍ട്ടി മത്സരരംഗ ത്തു നിന്ന് മാറ്റിയത്. അതില്‍ പ്രവര്‍ത്തകര്‍ക്ക് അമര്‍ഷം ഉണ്ടായിരുന്നു. ഇതായിരിക്കാം പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കണമെന്ന തരത്തില്‍ പ്രചരണങ്ങള്‍ നടത്താന്‍ പ്രൈവറ്റ് സെക്രട്ടറിയെ പ്രേരിപ്പിച്ചതെന്നാണ് സംശയം.