English हिंदी

Blog

pallikammite

പള്ളിക്കമ്മിറ്റിയുടെ ഒരേക്കര്‍ ഭൂമി മുന്‍ മന്ത്രി സി ടി അഹമ്മദലിയുടെ നേതൃത്വത്തില്‍ മുസ്ലിംലീഗുകാര്‍ തട്ടിയെടുത്തതായി പരാതി. ചെമ്മനാട്ടെ മൂന്നു കോ ടിയോളം രൂപ വി ലവരുന്ന ഭൂമിയാണ് മുസ്ലിംലീഗ് സംസ്ഥാന ട്രഷററായ അഹമ്മദലിയും ബന്ധുക്കളും കൈക്കലാക്കിയതെന്ന് കൊമ്പനടുക്കം അന്‍ സാറുല്‍ ഇസ്ലാം ജുമാ മസ്ജിദ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

കാസര്‍കോട് : പള്ളിക്കമ്മിറ്റിയുടെ ഒരേക്കര്‍ ഭൂമി മുന്‍ മന്ത്രി സി ടി അഹമ്മദലിയുടെ നേതൃത്വത്തില്‍ മുസ്ലിംലീഗുകാര്‍ തട്ടിയെടുത്തതായി പരാതി. ചെമ്മനാട്ടെ മൂന്നു കോ ടിയോളം രൂപ വിലവരുന്ന ഭൂമി യാണ് മുസ്ലിംലീഗ് സംസ്ഥാന ട്രഷററായ അഹമ്മദലിയും ബന്ധുക്കളും കൈക്കലാക്കിയതെന്ന് കൊ മ്പനടുക്കം അന്‍സാറുല്‍ ഇസ്ലാം ജുമാ മസ്ജിദ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൊമ്പനടുക്കത്ത് മദ്രസയും എയ്ഡഡ് എല്‍പി സ്‌കൂളും സ്ഥാപിക്കാനാണ് മഹല്ല് കമ്മിറ്റി 1982ല്‍ മൂന്നേക്കര്‍ ഭൂമി വാങ്ങിയത്. നാട്ടുകാരും പ്രവാസികളും സംഭാവന നല്‍ കി അന്നത്തെ കാസര്‍കോട് എംഎല്‍എ സി ടി അഹമ്മദലി പ്രസിഡന്റായി മഹല്ലിന്റെകീഴില്‍ സ്‌കൂള്‍ കമ്മിറ്റിയും രൂപീകരിച്ചി രുന്നു. 1995ല്‍ സി ടി അഹമ്മദലി പ്രസി ഡ ന്റായ ചെമ്മനാട് ജമാഅത്ത് കമ്മിറ്റിക്കുകീഴിലുള്ള ചെ മ്മനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കൊമ്പനടുക്കം അന്‍സാറുല്‍ ഇസ്ലാം ജുമാമസ്ജി ദിന്റെ കീഴിലുള്ള നൂറുല്‍ഹുദ മദ്രസക്കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്.

എയ്ഡഡ് സ്‌കൂളല്ലാതെ മറ്റൊന്നും അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പ്രതിഷധമുയര്‍ത്തിയതോടെ പഠനം ചെമ്മനാട്ടെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. മഹല്ല് കമ്മിറ്റിയുടെ ഭൂമി കാണിച്ചാണ് ചെമ്മനാട് ജമാഅത്ത് അണ്‍എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് അനുമതി വാങ്ങിയത്. ഇതിനായി ഭൂമി അഹമ്മദലി പ്രസിഡന്റായ ജമാഅത്ത് കമ്മി റ്റിയുടെ ആസ്തിവകകളില്‍ എഴുതിച്ചേര്‍ത്തു. മദ്രസ യും ഭൂമിയും നാട്ടുകാരുടെ പരിശ്രമത്തിലുണ്ടായതാണെന്നും കൊമ്പനടുക്കം മഹല്ലിന് വിട്ടുതര ണമെന്നും നിരന്തരം ആവശ്യപ്പെട്ടിട്ടും കൂട്ടാക്കിയില്ല.

പിന്നീട്, സ്‌കൂള്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിയായിരുന്ന സി എ അബൂബക്കര്‍ സിദ്ദിഖിനെ ഒഴിവാക്കി അഹമ്മദലിയുടെ അനുജനും ബന്ധുക്കളടങ്ങിയ 11 അംഗ കമ്മിറ്റിയുണ്ടാക്കി. ചെമ്മനാട് ജമാ അ ത്തിനോ കൊമ്പനടുക്കം മഹല്ല് കമ്മിറ്റിക്കോ സ്വത്തില്‍ അവകാശമില്ലെന്നും പുതുതായി രൂപീകരിച്ച കോലാത്തൊട്ടി മാഹിന്‍ ഷംനാട് സ്മാരക സ്‌കൂള്‍ കമ്മിറ്റിക്കാണ് അവകാശമെന്നും രേഖയുണ്ടാക്കു കയായിരുന്നു. മുസ്ലിംലീഗുകാര്‍മാത്രമാണ് കമ്മിറ്റിയിലുള്ളത്. വാര്‍ത്താസമ്മേളനത്തില്‍ കൊമ്പ നടുക്കം അന്‍ സാറുല്‍ ഇസ്ലാം ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റ് ഹമീദ് ചാമക്കടവ്, ജനറല്‍ സെക്ര ട്ടറി ബി എച്ച് അബ്ദുള്‍ഖാദര്‍, സെക്രട്ടറി അബ്ദുള്‍നാസര്‍ എന്നിവര്‍ പങ്കെടുത്തു.