കൊല്ലപ്പെടുന്നതിന് തലേദിവസം അനീഷും പ്രതികളുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും പ്രതികളില്‍ ഒരാളുടെ തല അറുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് സൂ ചന. ഇതാണ് കൊലപാതകത്തിനിടയാക്കിയതെന്നും പൊലീസ് പറയുന്നു
തിരുവനന്തപുരം : നരുവാമൂട്ടില്‍ ഗുണ്ടാ സംഘാംഗം കാക്ക അനീഷിനെ വെട്ടിക്കൊന്ന സംഭവത്തി ല്‍ അഞ്ച് പേരെ നരുവാമൂട് പൊലീസ് പിടികൂടി. പള്ളിച്ചല്‍ കുളങ്ങരകോണം ലീല ഭവനില്‍ അനൂ പ് (28), കുളങ്ങര കോണം സന്ദീപ് ഭവനില്‍ സന്ദീപ് (25), പള്ളിച്ചല്‍ കുളങ്ങരകോണം പൂവണംകുഴി മേലെ പുത്തന്‍വീട്ടില്‍ അരുണ്‍ (24), കുളങ്ങരകോണം വട്ടവിള പുലരിയോട് മേലെ പുത്തന്‍വീട്ടി ല്‍ വിഷ്ണു എന്ന് വിളിക്കുന്ന രജിത്ത് (25), പള്ളിച്ചല്‍ മാറഞ്ചല്‍കോണം വരിക്കപ്ലാവിള വീട്ടില്‍ നന്ദു എന്നു വിളിക്കുന്ന അനൂപ് (25) എന്നിവരാണ് പിടിയിലായത്.
കൊല്ലപ്പെടുന്നതിന് തലേദിവസം അനീഷും പ്രതികളുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും പ്രതി ക ളില്‍ ഒരാളുടെ തല അറുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് സൂചന. ഇതാണ് കൊ ലപാതകത്തിനിടയാക്കിയതെന്നും പൊലീസ് പറയുന്നു.
അനീഷ് കുറേനാളായി പ്രതികളെ ഭീഷണിപ്പെടുത്തുകയും ,പണം ആവശ്യപ്പെടുകയും ചെയ്യുന്നു ണ്ടായിരുന്നു. അതു ലഭിക്കാതെ വരുമ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരു ന്നു.കൊല്ലപ്പെടുന്നതിന് തലേദിവസവും അനീഷ് പ്രതികളിലൊരാളെ ഭീഷണിപ്പെടുത്തിയ തോടെ യാണ് അനീഷിനെ വകവവരുത്താന്‍ തീരുമാനിച്ചത് . കുളങ്ങരകോണത്ത് യുവതിയുടെ മാല മോ ഷ ണത്തില്‍ അനീഷ് ഉള്‍പ്പെട്ടതായി സംഘം അറിഞ്ഞിരുന്നു . മോഷണം നടത്തിയശേഷം അനീ ഷ് സ്ഥിരമായി അടഞ്ഞു കിടക്കുന്ന ഹോളോബ്രിക്‌സ് കമ്പനിക്കുള്ളില്‍ വരുമെന്ന് പ്രതികള്‍ക്ക് അ റിയാമായിരുന്നു.
തുടര്‍ന്ന് പ്രതികള്‍ ബൈക്കുകളില്‍ ആയുധങ്ങളുമായി സ്ഥലത്തെത്തുകയും , സംഘം ചേര്‍ന്ന് അനീഷിനെ കുത്തിയും വെട്ടിയും കൊലപ്പെടുത്തുകയുമായിരുന്നു. മുതുകിന് ഏറ്റ ആഴത്തിലു ള്ള മുറിവാണ് മരണകാരണമായത്. കൃത്യം നടത്തിയ ശേഷം പ്രതികള്‍ ഒളിവില്‍ പോയിരുന്നില്ല. കൊലയ്ക്ക് പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങളും ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങളും പോലീസ് കണ്ടെത്തി.അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കൊലപാതകം ഉള്‍പ്പെടെ മുപ്പതിലേറെ കേസുകളില്‍ പ്രതിയായിരുന്നു കൊല്ലപ്പെട്ട കാക്ക അനീഷ് . ആറ് മാസം മുന്‍പ് കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കിയ അനീഷ് രണ്ടാഴ്ച മുന്‍പാണ് ജ യില്‍ മോചിതനായത്. ഇന്നലെ രാവിലെ ബാലരാമപുരത്തിനടുത്ത് മച്ചയിലെന്ന സ്ഥലത്തെ ഹോ ളോബ്രിക്‌സ് നിര്‍മാണ കേന്ദ്രത്തിലാണ് ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്.