നേപ്പാളിലെ പൊഖാറയില്‍ തകര്‍ന്നുവീണ വിമാനത്തില്‍ അഞ്ചു ഇന്ത്യക്കാരുമു ണ്ടെന്ന് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. 10 വിദേശി കളാണ് വിമാനത്തിലുണ്ടായിരുന്നതെന്നും അതില്‍ അഞ്ചുപേര്‍ ഇന്ത്യക്കാരാ ണെന്നുമാണ് ലഭിക്കുന്ന വിവരം
പൊഖാറ: നേപ്പാളിലെ പൊഖാറയില്‍ തകര്‍ന്നുവീണ വിമാനത്തില്‍ അഞ്ചു ഇന്ത്യക്കാരുമുണ്ടെന്ന് സൂച ന. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. 10 വിദേശികളാണ് വിമാനത്തിലുണ്ടാ യിരുന്നതെ ന്നും അതില്‍ അഞ്ചുപേര്‍ ഇന്ത്യക്കാരാണെന്നുമാണ് ലഭിക്കുന്ന വിവരം. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥി രീകരണം ഉടന്‍ ഉണ്ടാകുമെ ന്നാണ് പ്രതീക്ഷിക്കുന്നത്.
68 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 30 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി നേപ്പാള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വി മാനം പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്.
പൊഖാറ വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ റണ്‍വേയില്‍ വെച്ചാണ് വിമാനം തകര്‍ന്നു വീണത്. കാ ഠ്മണ്ഡുവില്‍ നിന്ന് യെതി എയര്‍ലൈന്‍സ് നടത്തുന്ന ഇരട്ട എഞ്ചിന്‍ എടിആര്‍ 72 വിമാനമാണ് തകര്‍ ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. യെതി എയര്‍ലൈന്‍സ് വക്താവ് സുദര്‍ശന്‍ ബര്‍തുല അപകട വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. പൊഖാറയിലെ ര ണ്ട് വിമാനത്താവളങ്ങള്‍ക്കിടയിലെ റണ്‍വേയിലാണ് അപകടം നടന്നതെന്ന് അദ്ദേഹം പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.











