ബീമാപ്പള്ളി മാണിക്യവിളാകം സ്വദേശി അബ്ദുള്‍ റഹ്‌മാന്‍ (24)നെയാണ് തിരുവനന്തപുരം അതി വേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി ആര്‍ ജയകൃഷ്ണന്‍ ശിക്ഷിച്ചത്.പിഴ തുക പെണ്‍കുട്ടിയ്ക്ക് നല്‍ കണമെന്നാണ് വിധി.നിരന്തരമായുള്ള പീഡനം സഹിക്കാനാവാതെ പെണ്‍കുട്ടി പൂന്തുറ പൊ ലീസില്‍ പരാതി നല്‍കുകയായിരുന്നു
തിരുവനന്തപുരം: വിവാഹവാഗ്ദാനം നല്‍കി പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അദ്ധ്യാപ കന് 25 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ അടയ്ക്കാത്ത പക്ഷം ഒരു വര്‍ഷം കൂടി ശിക്ഷ അനുഭവിക്കണം. ബീമാപ്പള്ളി മാണിക്യവിളാകം സ്വദേശി അബ്ദുല്‍ റഹ്‌മാനെയാണ് തിരുവനന്ത പുരം സ്പെഷ്യല്‍ കോട തി ശിക്ഷിച്ചത്.
പിഴ തുക പെണ്‍കുട്ടിയ്ക്ക് നല്‍കണമെന്നാണ് വിധി. തിരുവനന്തപുരം അതിവേഗ സ്പെഷ്യല്‍ കോടതി ജ ഡ്ജി ആര്‍ ജയകൃഷ്ണനാണ് പ്രതിയെ ശിക്ഷിച്ചത്. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ന്യായീകരിക്കാനാവി ല്ലെന്നും സര്‍ക്കാര്‍ കുട്ടിയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും വിധിയില്‍ പറയുന്നു.
2018ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചശേഷം വാഗ്ദാന ത്തില്‍ നിന്നും പിന്‍മാറിയപ്പോള്‍ പതിനഞ്ചുകാരി ആത്മഹത്യ യ്ക്ക് ശ്രമിച്ചു. ഇതിനുശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ പേരില്‍ പ്രതി പെണ്‍കുട്ടിയെ മര്‍ദ്ദിച്ചു. മദ്രസ അദ്ധ്യാപകന്‍ ആയതിനാല്‍ പെണ്‍കുട്ടിയു ടെ വീട്ടുകാര്‍ക്ക് സംശയം തോന്നിയില്ല.
പീഡനവിവരം പുറത്തു പറഞ്ഞാല്‍ പെണ്‍കുട്ടിയെ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് നിരന്തരമായുള്ള പീഡനം സഹിക്കാനാവാതെ പെണ്‍ കുട്ടി പൂന്തുറ പോലീസില്‍ പരാതി നല്‍കു കയായിരുന്നു.