അബുദാബി : ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച അബുദാബിയിലെ സൂപ്പർമാർക്കറ്റ് അടച്ചുപൂട്ടിയതായി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിച്ചു. മുസഫ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന മുഹമ്മദ് അക്തർ സൂപ്പർമാർക്കറ്റ് ആണ് അടച്ചത്.കീടങ്ങളുടെ സാന്നിധ്യം, വിശദാംശങ്ങൾ ഇല്ലാതെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുക തുടങ്ങി 5 നിയമലംഘനങ്ങളാണ് നടത്തിയത്. മുന്നറിയിപ്പു നൽകിയിട്ടും നിയമലംഘനം ആവർത്തിച്ച പശ്ചാത്തലത്തിൽ കടുത്ത നടപടിയെടുത്തത്.
