ഇപ്പോള്‍ നടക്കുന്ന ചെറിയ കളിയല്ലെന്ന് ഷാജ് കിരണ്‍ ഫോണില്‍ സ്വപ്ന സുരേഷിനോ ട്. സരിത്തിനെ ഒരു മണിക്കൂറുകൊണ്ട് ഇറക്കിയപ്പോള്‍ എന്റെ ഹോള്‍ഡ് മനസിലായ ല്ലോ. നിങ്ങളാരും വിചാരിക്കുന്ന ആളല്ല ഞാന്‍. എന്തുവന്നാലും ഒരുമിച്ച് നേരിടാം. ന മ്മള്‍ രണ്ടും അറിയാത്ത കളി ഇതിനകത്ത് നടക്കുന്നുണ്ടെന്നും ഷാജ് ഫോണ്‍ സംഭാ ഷണത്തില്‍ പറയുന്നു
പാലക്കാട്: ഇപ്പോള്‍ നടക്കുന്ന ചെറിയ കളിയല്ലെന്ന് ഷാജ് കിരണ്‍ ഫോണില്‍ സ്വപ്ന സുരേഷിനോട്. സരിത്തിനെ ഒരു മണിക്കൂറുകൊണ്ട് ഇറക്കിയപ്പോള്‍ എന്റെ ഹോള്‍ഡ് മനസിലായല്ലോ. നിങ്ങളാരും വിചാരിക്കുന്ന ആളല്ല ഞാന്‍. എന്തുവന്നാലും ഒരുമിച്ച് നേരിടാം. നമ്മള്‍ രണ്ടും അറിയാത്ത കളി ഇ തിനകത്ത് നടക്കുന്നുണ്ടെന്നും ഷാജ് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.
യാത്രാവിലക്ക് മാറ്റാന്‍ ശ്രമിക്കുന്നുണ്ടെന്ന് ഷാജ് സ്വപ്നയോട് സംഭാഷണമധ്യേ പറയുന്നു. സ്വപ്നയുടെ പേരില്‍ ചിലര്‍ പണം വാങ്ങുന്നതായും ഷാജ് പറയുന്നു. പിണറാ യി വിജയന്റെയും കോടിയേരി ബാ ലകൃഷ്ണന്റെയും ഫണ്ട് അമേരിക്കയിലേക്കാണ് പോവുന്നതെന്ന് ഷാജ് കിരണ്‍ പറഞ്ഞതായി സ്വപ്ന സുരേഷ് പുറത്തുവിട്ട ഓഡിയോയില്‍ ഉണ്ടായിരുന്നു. ബിലിവേഴ്‌സ് ചര്‍ച്ച് വഴിയാണ് ഈ ഫണ്ട് പോ വുന്നതെന്നും അതുകൊണ്ടാണ് ചര്‍ച്ചിന്റെ എഫ്‌സിആര്‍എ റദ്ദായതെന്നും ഷാജ് പറഞ്ഞതായി സ്വ പ്ന പറഞ്ഞു. ഷാജ് കിരണുമായി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ സ്വപ്ന പുറത്തുവിട്ടു.
ഷാജ് കിരണിന്റെ ഭീഷണി മാനസികമായി തളര്‍ത്തിയെന്ന് സ്വപ്‌ന പറഞ്ഞു.വീണ്ടും തടവറയിലി ടും, മകനെ നഷ്ടപ്പെടുമെന്ന് പറഞ്ഞപ്പോള്‍ ആകെ ഭയന്നു. അതിനാലാണ് പിന്നീടുള്ള സംഭാഷണം റെക്കോര്‍ഡ് ചെയ്തത് . ഷാജിനെ വിശ്വസിപ്പിക്കാന്‍ സരിത്തിനെയും എച്ച്ആര്‍ഡിഎസിനെയും ത ള്ളിപ്പറഞ്ഞു.
മുഖ്യമന്ത്രിയുടെയും കോടിയേരിയുടേയും ഫണ്ടിനെപ്പറ്റി ഷാജ് പറഞ്ഞുവെന്ന് സരിത്ത് പറയുന്നു. ഇവരുടെ ഫണ്ട് അമേരിക്കയിലേക്കാണ് പോകുന്നതെന്ന് പറയുന്നത് ശ ബ്ദരേഖയിലുണ്ട്. ചെറിയ ഭൂമിക്കച്ചവടം ചെയ്തുനടക്കുന്ന ആളല്ല ഷാജ്. പലതിന്റെയും ബിനാമിയാണ്. പല കമ്പനികളു ടെയും ഡയറക്ടര്‍ ബോര്‍ഡില്‍ ഷാജുണ്ടെന്നും സ്വ പ്ന പറയുന്നു.
സ്വപ്നയുമായുള്ള സംഭാഷണത്തിന്റെ ശരിയായ രൂപം നാളെ പുറത്തുവിടും: ഷാജ് കിരണ്‍
സ്വപ്ന പുറത്തുവിട്ടത് എഡിറ്റ് ചെയ്ത ശബ്ദരേഖയാണെന്ന് ഷാജ് കിരണ്‍. സംഭാഷണത്തിന്റെ പൂര്‍ണരൂപം തന്റെ സുഹൃത്തിന്റെ കൈവശം ഉണ്ടെന്നും അത് റിട്രീവ് ചെ യ്ത് നാളെ രാവിലെ ഏഴ് മണിക്ക് മുന്‍പ് പുറ ത്തുവിടുമെന്നും ഷാജ് കിരണ്‍ പറഞ്ഞു.
തന്റെ സുഹൃത്തിന്റെ ഫോണില്‍ ഇത് റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. രഹസ്യമൊഴിയുടെ ഗൂഢാലോചനയുടെ വിശദാംശങ്ങള്‍ അതിലുണ്ട്. മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും ഫണ്ട് കടത്തിയെന്നു പറഞ്ഞി ട്ടില്ല. എഫ്‌സിആര്‍.എ സംബന്ധിച്ച വിവരങ്ങളാണ് സ്വപ്നയോട് പറഞ്ഞത്. മുഖ്യമന്ത്രിയെയും കോടിയേ രിയെയും കുറിച്ച് വന്ന വാര്‍ത്തയെപ്പറ്റിയാണ് പറഞ്ഞതെന്നും ഷാജ് കിരണ്‍ പറഞ്ഞു.