അഗളി സ്വദേശി അബ്ദുള്‍ ജലീലിനെ വിമാനമിറങ്ങിയ ശേഷം കാണാതാകുകയായിരുന്നു.
പെരിന്തല്‍മണ്ണ : മരിച്ച സംഭവത്തിലെ പ്രതികളെന്ന് സംശയിക്കുന്നവരെകുറിച്ച് വിവരം ലഭിച്ചെന്ന് കേസ് അന്വേഷിക്കുന്ന പെരുന്തല്‍മണ്ണ ഡിവൈഎസ്പി അറിയിച്ചു.
മേലാസകലം ക്രൂരമര്‍ദ്ദനമേറ്റ മുറിപ്പാടുകളുമായി വ്യാഴാഴ്ച വൈകീട്ട് എഴരയോടെ
മേലാറ്റൂരിലെ ആക്കപ്പറമ്പില്‍ റോഡരികില്‍ അതിക്രൂരമായ മര്‍ദ്ദനമേറ്റ് കിടന്നിരുന്ന അബ്ദുള്‍ ജലീലിനെ അജ്ഞാതന്‍ പെരിന്തല്‍മണ്ണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന ജലില്‍ രാത്രി പതിനൊന്നോടെ മരിച്ചു.
ശരീരമാസകലം മൂര്‍ച്ചയുള്ള ആയുധം കൊണ്ട് വരഞ്ഞ നിലയില്‍ രക്തം വാര്‍ന്നാണ് റോഡരികില്‍ കിടന്നിരുന്നത്. ജലീലിനെ ആശുത്രിയില്‍ പ്രവേശിപ്പിച്ചയാളെ പിന്നീട് കണ്ടെത്താനായുമായില്ല.
മെയ് പതിനഞ്ചിന് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ ശേഷം അഗളിയിലുള്ള ഭാര്യയേയും ഉമ്മയേയും വിളിച്ച് ജലീല്‍ സംസാരിച്ചിരുന്നു. നെയുമ്പാശ്ശേരിയില്‍ വരേണ്ടെന്നും പെരിന്തല്‍മണ്ണയില്‍ വെച്ച് കാണാമെന്നും ജലീല്‍ വിളിച്ച് അറിയിച്ചു.
കൂട്ടുകാര്‍ക്കൊപ്പം പെരിന്തല്‍മണ്ണയില്‍ വെച്ച് കാണെമെന്ന് പറഞ്ഞെങ്കിലും രാത്രി വൈകുവോളം കാണായില്ല. തുടര്‍ന്ന് അഗളിയിലേക്ക് ഇവര്‍ മടങ്ങി. പിന്നീട് വിളിച്ചപ്പോള്‍ വൈകിയേ വരുകയുള്ളുവെന്ന് ജലീല്‍ അറിയിച്ചു.
രാത്രി വൈകീയും വീട്ടില്‍ വരാത്തതിനെ തുടര്‍ന്ന് ഇവര്‍അഗളി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. വിമാനമിറങ്ങിയ ശേഷം ബന്ധപ്പെടുന്നുണ്ടെല്ലോയെന്നും വീട്ടില്‍ എത്തിക്കോളുമെന്നും പറഞ്ഞ് പോലീസ് കേസ് അന്വേഷിച്ചില്ല. പരാതി നല്‍കി ഇവര്‍ മടങ്ങിയ ശേഷവും വീട്ടുകാര്‍ക്ക് അബ്ദുള്‍ ജലീലിന്റ ഫോണ്‍കോള്‍ എത്തി. പരാതി പിന്‍വലിക്കാനും രാവിലെ വീട്ടില്‍ വരാമെന്നും ജലീല്‍ വീട്ടുകാരെ അറിയിച്ചു.
എന്നാല്‍, വൈകീട്ടോടെ ജലീലില്‍ പരിക്കേറ്റ് വഴിയരികില്‍ കിടക്കുന്നതായി അജ്ഞാതന്‍ ഭാര്യയെ വിളിച്ച് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെരിന്തല്‍മണ്ണ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ഇയാള്‍ ചികിത്സയിലാണെന്ന വിവരം അറിയുന്നത്. ചോരവാര്‍ന്ന നിലയില്‍ പ്രവേശിപ്പിച്ച ശേഷം രാത്രി പന്ത്രണോടെ ഇയാള്‍ മരിച്ചു. മൂര്‍ച്ചയേറിയ ആയുധം കൊണ്ട ശരീരമാസകലം മുറിവേറ്റ ജലീലിന്റെ വൃക്കയും തലച്ചോറും പരിക്കേറ്റ നിലയിലായിരുന്നു.
മൂന്നു ദിവസത്തോളം ജലീലിനെ തടഞ്ഞുവെച്ച സംഘം നെറ്റ് ഫോണിലൂടെയാണ് വീട്ടുകാരുമായി സംസാരിച്ചിരുന്നത്. ജലീലും പിന്നീട് മറ്റൊരാളും വീട്ടുകാരുമായി സംസാരിച്ചിരുന്നു.
ജിദ്ദയില്‍ ഡ്രൈവറായ അബ്ദുള്‍ ജലീലിനെ സ്വര്‍ണകള്ളക്കടത്ത് സംഘമാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊന്നതെന്ന് സംശയിക്കുന്നതായി വീട്ടുകാര്‍ പറയുന്നു. പെരിന്തല്‍മണ്ണ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കേസ് അന്വേഷിച്ച് വരികയാണ്.