വിചാരണക്കോടതിയില്‍ സാക്ഷിയുടെ കൂറുമാറ്റം പ്രഖ്യാപിച്ച പ്രോസിക്യൂഷന്‍ കോട തിയുടെ അനുമതിയോടെ കാവ്യയെ ഒരുമണിക്കൂര്‍ ക്രോസ് വിസ്താരം ചെയ്തു. വിസ്താരം ഇന്നും തുടരും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന്‍ കൂറുമാറിയെന്ന് പ്രോസിക്യൂഷന്‍. വിചാരണ ക്കോടതിയില്‍ സാക്ഷിയുടെ കൂറുമാറ്റം പ്രഖ്യാപിച്ച പ്രോസിക്യൂഷന്‍ കോടതിയുടെ അനുമതിയോ ടെ കാവ്യയെ ഒരുമണിക്കൂര്‍ ക്രോസ് വിസ്താരം ചെയ്തു. വിസ്താരം ഇന്നും തുടരും.
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്ത കേ സിലാണ് കൂറുമാറ്റം. കേസിലെ 34-ാം സാ ക്ഷിയാണ് കാവ്യാ മാധവന്‍. വിചാരണക്കോടതിയില്‍ പ്രോസിക്യൂഷന്‍ വിസ്താരത്തിന്റെ സമയത്ത് കാവ്യ കൂറുമാറിയെന്നും തുടര്‍ന്ന് കാവ്യയെ ക്രോസ് വി സ്താരം ചെയ്യാന്‍ പ്രോസിക്യൂഷന്‍ കോടതിയുടെ അനുമതി തേടുകയായിരുന്നു. തുടര്‍ന്ന് ഒരു മണിക്കൂറോളം കാവ്യയെ ക്രോസ് വിസ്താരം ചെയ്തു.
അക്രമത്തിന് ഇരയായ നടിയോട് കാവ്യയുടെ ഭര്‍ത്താവും കേസിലെ മുഖ്യപ്രതികളില്‍ ഒരാളുമായ നടന്‍ ദിലീപിന് ശത്രുതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദത്തെ സാധൂകരിക്കാനാണു കാവ്യയെ സാ ക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. താരങ്ങളുടെ സംഘടനയായ അമ്മയുടെ സ്റ്റേജ് ഷോയുടെ റി ഹേഴ്‌സലിനിടെ കേസിലെ ഇരയായ നടിയും ദിലീപും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നുവെന്നാ ണ് കേസുമായി ബന്ധപ്പെട്ട രേഖകള്‍ പറ യുന്നത്. ഈ സമയത്ത് സ്ഥലത്ത് കാവ്യാ മാധവനും ഉണ്ടാ യിരുന്നുവെന്ന് മൊഴി ലഭിച്ചിട്ടുണ്ട്. ഇതോടെ കാവ്യാ മാധവനെയും വിസ്തകരിക്കാന്‍ പ്രോസിക്യൂഷ ന്‍ തീരുമാനിക്കുകയായിരുന്നു. കേസിലെ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്.
കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി പൊലീസില്‍ കീഴടങ്ങുന്നതിനു മുന്‍പ് കാവ്യയുടെ നിയ ന്ത്രണത്തിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തി ലെത്തിയിരുന്നതായും മൊഴിയുണ്ട്.