രണ്ടാം വിവാഹ ശേഷം ആശിഷ് വിദ്യാര്‍ഥിയുടെ ആദ്യ ഭാര്യ രജോഷി ബറുവയുടെ ചില പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി. രജോഷി മുന്‍ ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തില്‍ തൃപ്തയല്ലെന്നാണ് അവരുടെ പോസ്റ്റുകള്‍ സൂചിപ്പിക്കുന്നത്.
വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ നടന്‍ ആശിഷ് വിദ്യാര്‍ഥിയുടെ ര ണ്ടാം വിവാഹം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. അറുപതു കാരനായ ആശിഷ് വിദ്യാര്‍ഥി അന്‍ പ തുകാരിയും ആസാം സ്വദേശിനിയും ബിസിനസ്സുകാരിയുമായ റുപാലി ബറുവയെയാണ് വിവാഹം ചെ യ്തത്. ആദ്യ ഭാര്യയും നടിയുമായ രജോഷി വിദ്യാര്‍ഥിയുമായി വേര്‍പിരിഞ്ഞ ആശിഷിന്, അവരില്‍ ഒരു മകനുമുണ്ട്
രണ്ടാം വിവാഹ ശേഷം ആശിഷ് വിദ്യാര്‍ഥിയുടെ ആദ്യ ഭാര്യ രജോഷി ബറുവയുടെ ചില പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി. രജോഷി മുന്‍ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തില്‍ തൃപ്തയ ല്ലെന്നാണ് അവരുടെ പോസ്റ്റുകള്‍ സൂചിപ്പിക്കുന്നത്.
‘നിങ്ങളെ വേദനിപ്പിക്കുമെന്ന്
അവര്‍ക്കറിയാവുന്ന കാര്യങ്ങള്‍ അവര്‍ ചെയ്യില്ല’
ഇന്‍സ്റ്റഗ്രാമില്‍ രണ്ട് കുറിപ്പുകളാണ് രജോഷി പോസ്റ്റ് ചെയ്തത്. ഇതിലൊന്നി ല്‍ പറഞ്ഞത്, ”ജീവിതത്തിലെ ശരിയായ ആള്‍, നിങ്ങള്‍ അവര്‍ക്ക് എത്ര ത്തോളം വേണ്ടപ്പെട്ടതാണെന്ന കാര്യത്തില്‍ നിങ്ങളെ ചോദ്യം ചെയ്യില്ല. നിങ്ങ ളെ വേദനിപ്പിക്കുമെന്ന് അവര്‍ക്കറിയാവുന്ന കാര്യങ്ങള്‍ അവര്‍ ചെയ്യില്ല. അത് ഓര്‍ക്കുക.” രണ്ടാമത്തെ പോസ്റ്റ്, അമിത ചിന്തയുടെ കാരണങ്ങള്‍ ഇല്ലാതാക്കി ജീവിതത്തില്‍ സമാ ധാനവും ശാന്തതയും കണ്ടെത്തുന്നതിനെക്കുറിച്ച് സം സാരിക്കു ന്നു. ”അമിതചിന്തയും സംശയവും മനസ്സില്‍ നിന്ന് പുറത്തുപോക ട്ടെ. ആശയ ക്കുഴപ്പത്തിന് പകരം വ്യക്തത വരട്ടെ. സമാധാനവും ശാന്തത യും നിങ്ങളുടെ ജീവിതത്തില്‍ നിറയട്ടെ. നിങ്ങള്‍ ശക്തനാണ്, നിങ്ങളുടെ അ നു ഗ്രഹങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങേണ്ട സമയമാണിത്. നിങ്ങള്‍ അത് അര്‍ ഹി ക്കുന്നു.”
വില്ലന്‍ വേഷങ്ങളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ ആശിഷ് സി ഐ ഡി മൂസ,ചെസ്, ബാച്ചി ലര്‍ പാര്‍ട്ടി തുടങ്ങിയ സിനിമകളിലൂടെ മലയാളി കള്‍ക്കും പ്രിയങ്കരനാണ്.ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ്, ഒഡിയ, മറാത്തി, ബംഗാളി തുടങ്ങി ഒന്‍പതു ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള ആശിഷ് വിദ്യാര്‍ഥി മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ് അടക്കം നിരവ ധി പുരസ് കാരങ്ങളും ലഭിച്ചിട്ടുള്ള താ രമാണ്.
കൊല്‍ക്കത്ത ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്ക ളും സുഹൃത്തുക്കളും പങ്കെ ടുത്തു. ലളിതമായ പരമ്പരാഗത വസ്ത്രങ്ങള്‍ അ ണിഞ്ഞുള്ള ഇരുവരുടെയും വിവാഹചിത്രങ്ങള്‍ സാമൂ ഹിക മാധ്യമത്തില്‍ നിറയുന്നുണ്ട്. ജീവിതത്തിന്റെ ഈ ഘട്ടത്തില്‍ റുപാലിയെ വിവാഹം കഴി ക്കുന്നു എന്നതില്‍ പറഞ്ഞറിയിക്കാനാവാത്ത വികാരമാണുള്ളത് എന്ന് ആ ശിഷ് വിദ്യാര്‍ഥി പറഞ്ഞു.
മലയാളി വേരുകള്‍ ഉള്ള ആശിഷ് വിദ്യാര്‍ഥിയുടെ അച്ഛന്‍ കണ്ണൂര്‍ സ്വദേശി യാണ്, അമ്മ ബംഗാള്‍ സ്വദേ ശിനിയും. ആഷിഷിന്റെ അമ്മ ഒരു കഥക് നൃ ത്തഗുരു ആയിരുന്നു. അച്ഛന്‍ ഗോവിന്ദ് വിദ്യാര്‍ഥി സംഗീത നാടക അക്കാദമി യുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന ആളുമാണ്. മാതാപി താക്കളുടെ കലാപാരമ്പര്യം പി ന്തുടര്‍ന്ന് നാഷ ണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്ന ആശിഷ് 1993 ല്‍ ഇറങ്ങിയ സര്‍ദാര്‍ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ ചുവടുവെച്ചത്.