പാര്‍ട്ടിയുടെ എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് പണം കൊണ്ടുവന്നതെന്ന് കൈരളി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പാര്‍ട്ടിയുടെ തൃശൂര്‍ ജില്ലാ ഭാരവാഹികളിലൊരാളുടെ നിര്‍ദ്ദേശ പ്രകാരം പ്രൊഫഷണല്‍ സംഘമാണ് ഈ പണം തട്ടിയെടുത്തതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി
തിരുവനന്തപുരം : ദേശീയപാര്‍ട്ടിയുടെ തെരഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി കൊണ്ടുവന്ന കോടികള്‍ അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് പ്രൊഫഷണല്‍ ഗുണ്ടാ സംഘം തട്ടിയെടുത്തത് മൂന്നര കോടി രൂപയല്ല, 10 കോടി രൂപയോളമാണെന്ന് റിപ്പോര്‍ട്ടുകള്‍. പണം തട്ടിയെടുത്ത സംഭവം ദേശീയപാര്‍ട്ടിയുടെ ഉന്നത നേതാക്കളുടെ അറിവോടെയെന്നാണ് സൂചന.
പാര്‍ട്ടിയുടെ എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഈ പണം കൊണ്ടുവന്നതെന്ന് കൈരളി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പാര്‍ട്ടിയുടെ തൃശൂര്‍ ജില്ലാ ഭാരവാഹികളിലൊരാളുടെ നിര്‍ദ്ദേശ പ്രകാരം പ്രൊഫഷണല്‍ സംഘമാണ് ഈ പണം തട്ടിയെടുത്തതെന്നും കൈരളി ന്യൂസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
വയനാട്, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകള്‍ക്കായി 12 കോടിരൂപയുടെ ഫണ്ടാണെത്തിയത്. ഏപ്രില്‍ രണ്ടിന് മംഗളൂരു വഴിയാണ് ഇത് കൊണ്ടുവന്നത്. വയനാട്ടില്‍ രണ്ടുകോടി നല്‍കി. ബാക്കി 10കോടി രൂപയുമായി പോകവെ കൊടകരവച്ച് വാഹനാപകടമുണ്ടാക്കി കാറും പണവും തട്ടുകയാ യിരുന്നെന്ന് കൈരളി റിപ്പോര്‍ട്ട് ചെയ്തു.
കാറിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശി കോണ്‍ട്രാക്ടര്‍ ധര്‍മരാജന്‍ കൊടകരയാണ് പണം നഷ്ട പ്പെട്ടെന്ന് പൊലീസില്‍ പരാതി നല്‍കിയത്. റിയല്‍ എസ്റ്റേറ്റ് ആവശ്യത്തിന് കൊച്ചിയിലേക്ക് കൊ ണ്ടുപോകുന്ന 25 ലക്ഷവും കാറും തട്ടിയെടുത്തെന്നായിരുന്നു പരാതി. പൊലീസ് അന്വേഷണത്തി ല്‍ കാര്‍ പൊളിച്ചനിലയില്‍ കണ്ടെത്തി. എന്നാല്‍ 25 ലക്ഷമല്ല കാറിലുണ്ടായിരുന്നതെന്നും മൂന്നര കോടിയാണെന്നുമായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ദേശീയ പാര്‍ട്ടിയുടെ സംസ്ഥാന ത്തെ പ്രമുഖന്റെ അടുപ്പക്കാരനാണ് ധര്‍മ്മരാജന്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ ദേശീയ പാര്‍ട്ടിയുടെ പേര് കൈരളി ന്യൂസും പുറത്തുവിട്ടില്ല. ദേശീയ പാര്‍ട്ടിയുടെ 3.5 കോടി കുഴല്‍പ്പണം കവര്‍ന്നുവെന്ന മലയാള മനോരമ നല്‍കിയ വാര്‍ത്തയില്‍ രാഷ്ട്രീയ പാര്‍ട്ടി യുടെ പേര് മറച്ചുവച്ചതിനെ പരിഹസിച്ച് സി.പി.എം നേതാവും തൃത്താല സ്ഥാനാര്‍ത്ഥിയുമായ എം.ബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റ് വിവാദമായിരുന്നു.