നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നട ത്തിയെന്ന കേസില്‍ ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്ന ആ രോപണങ്ങള്‍ തെറ്റെന്ന് ദിലീപ് ഹൈക്കോടതിയില്‍. മൊബൈല്‍ ഫോണില്‍ നിന്നും കളഞ്ഞത് കേസുമായി ബന്ധമില്ലാത്ത സ്വകാര്യ സംഭാ ഷണങ്ങളാണ്.
കൊച്ചി :നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാ ലോ ചന നടത്തിയെന്ന കേസില്‍ ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്ന ആരോപണങ്ങള്‍ തെറ്റെന്ന് ദിലീപ് ഹൈക്കോടതിയില്‍. മൊബൈല്‍ ഫോണില്‍ നിന്നും കളഞ്ഞത് കേസുമായി ബന്ധമില്ലാത്ത സ്വകാര്യ സംഭാഷണങ്ങളാണ്. വധഗൂ ഢാലോചനക്കേസ് റദ്ദാക്കണമെന്ന ഹര്‍ജിയിലാണ് ഹൈക്കോടതിയി ല്‍ ദിലീപിന്റെ വിശദീകരണം.
ഫൊറന്‍സിക് റിപ്പോര്‍ട്ടും അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണവും തമ്മില്‍ വൈരുദ്ധ്യമുണ്ട്. കേ സില്‍ വീട്ടിലെ സഹായിയായിരുന്ന ദാസന്റെ മൊഴി വാസ്തവ വിരു ദ്ധമാണെന്നും ദിലീപ് പറഞ്ഞു. ദാസ ന്റെ മൊഴി പൊലീസ് പഠിപ്പിച്ച് പറയിച്ചതാണ്. ദാസന്‍ ഓഫീസില്‍ എത്തിയെന്ന് പറയുന്ന ദിവസം അഭി ഭാകന് കോവിഡ് ആയിരുന്നുവെന്ന് ദിലീപ് പറഞ്ഞു. കോവിഡ് സര്‍ട്ടിഫിക്കറ്റും കോടതിയില്‍ ഹാജരാ ക്കി.
ഫോണില്‍ നിന്ന് താന്‍ ഡിലീറ്റ് ചെയ്തു എന്ന് പറയുന്നത് വാട്സ്ആപ്പ് ചാറ്റുകളാണ്. അത് ഈ കേസുമായി ബന്ധമില്ലാത്ത സന്ദേശങ്ങള്‍ മാത്രമാണ്. സ്വാഭാവികമായി ചെയ്യുന്ന നടപടി മാത്രമാണ്. അതില്‍ തെറ്റു കാണേണ്ടതില്ലെന്നും ദിലീപ് വിശദീകരിക്കുന്നു. ഫോണ്‍ കോടതിക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തര വിട്ടശേഷവും ദിലീപ് തെളിവുകള്‍ നശിപ്പിച്ചതായി അന്വേഷണസംഘം ആരോപിച്ചിരുന്നു.
2020 ഡിസംബര്‍ 26ന് ദിലീപിന്റെ വീട്ടിലെ ജോലി ദാസന്‍ ഉപേക്ഷിച്ചിരുന്നു. 2021 ഓക്ടോബര്‍ 26ന് വീട്ടി ലെ സംസാരം കേട്ടുവെന്നാണ് ബാലചന്ദ്രകുമാര്‍ നല്‍കിയിരിക്കുന്ന മൊഴി. തനിക്കെതിരെ വീട്ടു ജോലി ക്കാരനായിരുന്ന ദാസന്‍ പറയുന്ന കാര്യങ്ങളും വിശ്വാസയോഗ്യമല്ല. അത് പൊലീസ് പറഞ്ഞു പഠിപ്പിച്ചു വിട്ട മൊഴിയാണ്. ദാസന്‍ അഭിഭാഷകന്റെ ഓഫീസിലെത്തി എന്നു പറയുന്ന ദിവസങ്ങളില്‍ അഡ്വ. രാമ ന്‍പിള്ള കോവിഡ് ബാധിതനായി കഴിയുകയായിരുന്നുവെന്നും ദിലീപ് ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധ പ്പെട്ട കോവിഡ് പരിശോധനാഫലവും ദിലീപ് കോടതിയില്‍ ഹാജരാ്കിയിട്ടുണ്ട്.
ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍ പിള്ളയ്‌ക്കെതിരെ
നടി ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കി
ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍ പിള്ളയ്‌ക്കെതിരെ നടി ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കിയിട്ടുണ്ട്. അഭിഭാഷകവൃത്തിയുടെ ചട്ടങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ചുവെന്ന് ആ രോപിച്ചാണ് പരാതി. തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും അദ്ദേഹം നേതൃ ത്വം നല്‍കിയെന്ന് പരാതിയില്‍ ആരോപിക്കുന്നു. ബാര്‍ കൗണ്‍സില്‍ സെക്രട്ടറിയ്ക്കാണ് നടിയു ടെ പരാതി.