ഇന്ത്യ അടക്കം 12-ൽപ്പരം രാജ്യങ്ങളിൽ സംഗീതജ്ഞരെയും, കലാകാരന്മാരെയും ഉൾപ്പെടുത്തി അന്താരാഷ്ട്ര ഗണേശ സംഗീതോത്സവം എന്ന പേരിൽ സംഗീത സദസ്സുകൾ നടത്തി കർണ്ണാടക സംഗീതത്തെ ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിൽ പ്രശസ്തരായ തൃപ്പൂണിത്തുറ പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് 11 -כമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.
പ്രശസ്ത സംഗീതാചാര്യൻ പ്രൊഫ. കുമാര കേരള വർമ്മ കർണ്ണാടക സംഗീതം – വായ്പ്പാട്ട് വിഭാഗത്തിലും, പ്രശസ്ത മൃദംഗ വിദ്വാൻ പ്രൊഫ. വൈക്കം വേണുഗോപാൽ – മൃദംഗം വിഭാഗത്തിലും, പ്രശസ്ത കഥാകൃത്തും, എഴുത്തുകാരനുമായ ശ്രീ ഇ.പി ശ്രീകുമാർ – സംഗീതം ലിറ്ററേച്ചർ വിഭാഗത്തിലും 2024 ലെ തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരത്തിന് അർഹരായി.
ട്രസ്റ്റിൻറ്റെ ചീഫ് അഡ്വൈസർമാരായ ശ്രീ. നെടുമങ്ങാട് ശിവാനന്ദൻ, ശ്രീ തൃപ്പൂണിത്തുറ എൻ. രാധാകൃഷ്ണൻ, മാനേജ്മെൻറ്റ് ടീം അംഗങ്ങളായ തൃപ്പൂണിത്തുറ ശ്രീ പി.കെ സജിത്ത് കുമാർ, ശ്രീ. കെ.പി രാജ് മോഹൻ വർമ്മ, ശ്രീ. തൃപ്പൂണിത്തുറ കെ.ആർ ചന്ദ്രമോഹൻ, ശ്രീമതി ദേവി വാസുദേവൻ നമ്പൂതിരി, ശ്രീ. ഇടപ്പള്ളി ജയമോഹൻ, ശ്രീ. തൃപ്പൂണിത്തുറ കെ കണ്ണൻ, Dr. ജയപ്രകാശ് ശർമ്മ കൂടാതെ ട്രസ്റ്റ് ചെയർപേഴ്സൺ ശ്രീമതി ഉഷാദേവി, പ്രസിഡണ്ട് ശ്രീമതി ശ്രീദേവി വർമ്മ എന്നിവരടങ്ങുന്ന ജൂറിയാണ് 2024 ലെ അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

(കർണ്ണാടക സംഗീതം – വായ്പ്പാട്ട്)

(മൃദംഗം വിഭാഗം)
