ശരീരമാസകലം ഗുരുതര പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടുവ യസുകാരിക്ക് പരി ക്കേറ്റ സംഭവത്തില്‍ അമ്മയ്ക്കെതിരെ പൊലീസ് കേസ്. ജുവൈ ന ല്‍ നിയമ പ്രകാരമാണ് അമ്മയ്ക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചത്
കൊച്ചി: ശരീരമാസകലം ഗുരുതര പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടുവയസുകാരി ക്ക് പരിക്കേറ്റ സംഭവത്തില്‍ അമ്മയ്ക്കെതിരെ പൊലീസ് കേസ്. ജുവൈനല്‍ നിയമ പ്രകാരമാണ് അമ്മ യ്ക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചത്. കുട്ടി കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അ തീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
തൃക്കാക്കരയില്‍ നിന്നുള്ള കുട്ടിയെ ഇന്നലെ രാത്രിയാണ് അമ്മ ആശുപത്രിയില്‍ എത്തിച്ചത്. തലയ്ക്ക് ക്ഷ തമേറ്റെന്ന് വ്യക്തമാണെങ്കിലും അമ്മയുടെ വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ ഡോക്ടര്‍മാര്‍ പൊ ലീസില്‍ അറിയിച്ചു. കുട്ടി തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ രാത്രിയിലാണ് രണ്ടുവയസുകാരി യെ അമ്മയും അമ്മൂമ്മയും കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിയത്.
തലക്ക് ക്ഷതമേറ്റതായി സിടി സ്കാനില്‍ കണ്ടെത്തിയതായും അടുത്ത 72 മണിക്കൂര്‍ നിര്‍ണായ കമാണെ ന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്നലെ രാത്രി അപസ്മാരം വന്ന തിനെ തുടര്‍ന്നാണ് കുട്ടിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. മറ്റൊരു ആശുപത്രിയില്‍ നിന്നും അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നു മെഡി ക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്നാണ് കുട്ടിയുടെ ശരീരമാസകലം മുറിവുകള്‍ ഉള്ളതാ യി ആശുപത്രി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. കുട്ടിയുടെ പരിക്കില്‍ സംശയം തോന്നിയ ആശു പത്രി അധികൃതരാണ് പൊലീസില്‍ പരാതി നല്‍കിയത്.
അമ്മയുടെ വാക്കുകളില്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ രാത്രി തന്നെ പുത്തന്‍കുരിശ് പൊലീസിനെ അറിയിച്ചു. തൃക്കാക്കരയില്‍ നിന്നാണെന്നു അറിഞ്ഞതോടെ തൃക്കാക്കര പൊലീസ് ആശുപത്രിയില്‍ എ ത്തി. അമ്മയുടെ മൊഴിയെടുത്തെങ്കിലും ദുരൂഹത തുടരുകയാണ്. കുമ്പളത്തു നിന്ന് തൃക്കാക്കരയില്‍ എത്തി ഒരു മാസമായി വാട കയ്ക്ക് താമസിക്കുകയാണ് ഇവര്‍.











