വിഴിഞ്ഞത്ത് തീവ്രവാദികളെന്ന വിളി പ്രകോപനമുണ്ടാക്കിയെന്ന് ലത്തീന്‍ അതിരൂപ ത സര്‍ക്കുലര്‍. വിഴിഞ്ഞത്തെ സംഘര്‍ഷം വിശദീകരിക്കുന്ന സര്‍ക്കുലറിലാണ് പരാമര്‍ ശം. തീവ്രവാദികളായി ചിത്രീകരിച്ചതാണ് പെട്ടന്നുണ്ടായ പ്രകോപനത്തിന് കാര ണമെന്ന് സര്‍ക്കുലറില്‍ പറയുന്നു
തിരുവനന്തപുരം: വിഴിഞ്ഞത്ത് തീവ്രവാദികളെന്ന വിളി പ്രകോപനമുണ്ടാക്കിയെന്ന് ലത്തീന്‍ അതിരൂ പത സര്‍ക്കുലര്‍. വിഴിഞ്ഞത്തെ സംഘര്‍ഷം വിശദീകരിക്കുന്ന സര്‍ക്കുലറിലാണ് പരാമര്‍ശം. തീവ്രവാദി കളായി ചിത്രീകരിച്ചതാണ് പെട്ടന്നുണ്ടായ പ്രകോപനത്തിന് കാരണമെന്ന് സര്‍ക്കുലറില്‍ പറയുന്നു.
സംഘര്‍ഷം അപലപനീയമാണ്. സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരെ പൊലിസ് ക്രൂരമായി മര്‍ദ്ദിച്ചു. സംഘര്‍ഷ ത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം വേണമെന്നും സമാധാനാന്തരീ ക്ഷം ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ മു ന്‍കൈ എടുക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
അതേസമയം, സമരം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മിസ് കത്തോലിക്ക ബാവയുമായി മുഖ്യമ ന്ത്രി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ചീഫ് സെക്രട്ടറിയുടെ ചര്‍ച്ചക്ക് പിന്നാലെയായിരുന്നു മുഖ്യ മന്ത്രിയുടെ കൂടിക്കാഴ്ച.
ചര്‍ച്ചയില്‍ പദ്ധതി നിര്‍ത്തിവെച്ചുള്ള ഒരു ഒത്തുതീര്‍പ്പിനും തയാറല്ലെന്ന സൂചന സര്‍ക്കാര്‍ നല്‍കിയിട്ടു ണ്ട്. വിഴിഞ്ഞം പദ്ധതി വരുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള തീരശോഷണത്തെ കുറിച്ച് പഠിക്കാന്‍ സര്‍ ക്കാര്‍ ഒരു വിദഗ്ധ സമിതിയെ തീരുമാനിച്ചിരുന്നു. എന്നാല്‍ സമിതിയുടെ ടേംസ് ഓഫ് റഫറന്‍സ് സംബ ന്ധിച്ച് അന്തിമ തീരുമാനം ആയിരുന്നില്ല.
ഈ സമിതിയിലേക്ക് സമരസമിതിയുടെ പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം നേരത്തെ അവ ര്‍ മുന്നോട്ട് വെച്ചതാണ് ഇത് അംഗീകരിക്കാമെന്നാണ് സര്‍ക്കാറിന്റെ നിലപാട്. വിഴിഞ്ഞ ആക്രമണവു മായി ബന്ധപ്പെട്ട കേസുകളില്‍ തുടര്‍ നടപടിയുണ്ടാകില്ലെന്ന ഉറപ്പും സര്‍ക്കാര്‍ നല്‍കിയെന്നാണ് വി വരം.