കോവിഡ് വ്യാപനം കണക്കിലെടുത്ത് തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ശനിയാഴ്ച മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കണ്ടെയ്മെന്റ് സോണുകളിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാളെ മുതൽ ഒരു മാസത്തേക്കാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടായിരിക്കില്ല. ജില്ലയിലാകെ അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടുന്നത് നിരോധിച്ചിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും തുറന്നു പ്രവര്‍ത്തിക്കും. ആരാധനാലയങ്ങളിലെ ചടങ്ങുകളില്‍ 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ.
പൊതുചടങ്ങുകളിലെ പങ്കാളിത്തം 20 പേരായി ചുരുക്കണം. രണ്ടു ജില്ലകളിലും പോലീസ് നിരീക്ഷണം കര്‍ശനമാക്കും.
കടകൾക്ക് മുന്നിൽ അഞ്ചു പേരിൽ കൂടുതൽ പാടില്ല. കണ്ടെയ്മെന്റ് സോണല്ലാത്ത സ്ഥലങ്ങളിൽ കല്യാണത്തിന് 50 പേർ ആകാം. ബസ് സ്റ്റാൻഡ് മാർക്കറ്റ് ഉൾപ്പടെയുള്ള പൊതു സ്ഥലങ്ങളിൽ അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടി നിൽക്കാൻ പാടില്ല. മാർക്കറ്റുകളിലും മറ്റും സാമൂഹിക അകലം പാലിച്ചുള്ള പ്രവർത്തനങ്ങൾക്ക് മാത്രം അനുമതി. ജനങ്ങൾ കൂട്ടം കൂടുന്ന മാർക്കറ്റ് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ കൃത്യമാ ഇടവേളകളിൽ ശുചീകരിക്കാനും തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം
ജില്ലയിലുടനീളം രോഗവ്യാപനം കണക്കിലെടുത്താണ് നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്