English हिंदी

Blog

oscar

യോഗ ചെയ്യുന്ന തിനിടെയാണ് വീണത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ അദ്ദേഹം അബോധാ വ സ്ഥയി ല്‍ മംഗളുരു സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സ യി ലാണ്

മംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ഡോ. ഓസ്‌കാര്‍ ഫെര്‍ണാ ണ്ടസ് (80) വീണു പരിക്കേറ്റു. യോഗ ചെയ്യുന്ന തിനിടെയാണ് വീണത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ അദ്ദേഹം അബോധാവസ്ഥയില്‍ മംഗളുരു സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.

Also read:  സാമ്പത്തിക പ്രതിസന്ധിരൂക്ഷം, നികുതി വര്‍ദ്ധനവിന് സാധ്യത : ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

കഴിഞ്ഞ ദിവസം രാവിലെ മംഗളൂരു അത്താവറിലെ ഫ്‌ളാറ്റില്‍ യോഗ ചെയ്യുന്നതിനിടെയാണ് ഓ സ്‌കര്‍ ഫെര്‍ണാണ്ടസ് തലയടിച്ചു വീണത്. വീണ് മണിക്കൂറുകള്‍ കഴിഞ്ഞെങ്കിലും കാര്യമായ പ്രശ്‌ നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ വൈകിട്ട് പതിവു വൈദ്യപരിശോധനക്കായി ആശുപ ത്രി യില്‍ എത്തിയപ്പോഴാണ് തലയില്‍ രക്തം കട്ട കെട്ടിയതായി കണ്ടെത്തിയത്.

Also read:  മാനുഷികമായ തലങ്ങളിലേക്ക് മത ചിന്തകളെ ഉയര്‍ത്തിയ തിരുമേനി - മുഖ്യമന്ത്രി

രാത്രിയോടെ അബോധാവസ്ഥയില്‍ ആവുകയും ചെയ്തു. ഇദ്ദേഹത്തിന് അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. പക്ഷെ,വൃക്ക തകരാര്‍ ഉള്‍പ്പെടെ വിവിധ ശാരീരിക ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ പെട്ടന്ന് ശസ്ത്രക്രിയ നടത്തുക ബുദ്ധിമുട്ടാണെന്നും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.