അബുദാബി: പുറം ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഡെലിവറി ജീവനക്കാർക്ക് ആശ്വാസമായി യുഎഇയിൽ 10,000-ലധികം ശീതീകരിച്ച വിശ്രമകേന്ദ്രങ്ങൾ സജ്ജമാക്കുന്നതായി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.
ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ചക്ക് 12.30 മുതൽ 3 വരെ വേനൽക്കാല വിശ്രമത്തിനായി ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കും. അത്യധികം ചൂട് അനുഭവപ്പെടുന്ന സമയത്ത് ജീവനക്കാർക്ക് സുരക്ഷിതമായി വിശ്രമിക്കാൻ വേണ്ടിയാണിത്.
അത്യാധുനിക സൗകര്യങ്ങൾ
വിശ്രമകേന്ദ്രങ്ങളിൽ വൈഫൈ, ശുചിമുറികൾ, റസ്റ്ററന്റുകൾ, ബൈക്ക് സർവീസ്, ഇന്ധന നിറയ്ക്കൽ സൗകര്യങ്ങൾ,
പൊതുസുരക്ഷാ മാർഗനിർദേശങ്ങൾ ഉൾപ്പെട്ട ലഘുലേഖകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
സഹകരിച്ച സ്ഥാപനങ്ങൾ
ഈ പദ്ധതിയ്ക്കായി അബുദാബി സംയോജിത ഗതാഗത കേന്ദ്രം,
ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA), വിവിധ ഡെലിവറി കമ്പനികൾ,
റസ്റ്ററന്റുകൾ, ഷോപ്പിങ് മാളുകൾ, റീട്ടെയ്ൽ ബ്രാൻഡുകൾ തുടങ്ങിയ സ്ഥാപനങ്ങളുമായി ചേർന്നാണ്
മന്ത്രാലയം പദ്ധതി നടപ്പിലാക്കുന്നത്.
സജ്ജമായ സൗകര്യങ്ങൾ
- ഇന്ററാക്ടീവ് മാപ്പ് ഉപയോഗിച്ച് ഏറ്റവും അടുത്തുള്ള വിശ്രമ കേന്ദ്രം കണ്ടെത്താൻ സഹായം.
- അറ്റകുറ്റപ്പണി, ഭക്ഷണവും വിശ്രമവുമുള്ള സൗകര്യങ്ങൾ
- പുതിയ തൊഴിൽ മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള സുരക്ഷിത പരിസരങ്ങൾ
“തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തിയുള്ള മികച്ച തൊഴിൽ അന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യം,”
മന്ത്രാലയം അറിയിച്ചു.
ഡെലിവറി തൊഴിലാളികൾക്ക് തണലേകുന്ന ഉന്നത നിലവാരത്തിലുള്ള വിശ്രമ കേന്ദ്രങ്ങൾ
യുഎഇയിലെ തൊഴിലാളികളുടെ ക്ഷേമം മുൻനിർത്തിയുള്ള വലിയ മുന്നേറ്റം ആണ്.