English हिंदी

Blog

Toyota

കൊച്ചി : ടൊയോട്ട കിർലോസ്‌കർ മോട്ടോർ പുതിയ സേവന പദ്ധതികൾ പ്രഖ്യാപിച്ചു. ലളിതമായ പ്രതിമാസ തിരിച്ചടവ്, ഒഫീഷ്യൽ വാട്‌സ്ആപ്പ് എന്നീ പദ്ധതികളാണ് ടൊയോട്ട നടപ്പാക്കുന്നത്.
പുതുതായി കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും കാർ പരിപാലിക്കുന്നവർക്കുമായാണ് പുതിയ വായ്പാ പദ്ധതി. പുതിയ ഒഫീഷ്യൽ വാട്‌സ്ആപ്പ്  ഉപഭോക്താക്കളുമായി ആശയവിനിമയം സാധ്യമാക്കും.
പുതിയ പേയ്‌മെന്റ് സൗകര്യത്തിലൂടെ ഉപഭോക്താക്കൾക്ക് പുതിയ വാഹനം സ്വന്തമാക്കുമ്പോഴോ അറ്റകുറ്റപ്പണി ചെയ്യുമ്പോഴോ മൂന്ന് മാസം, ആറു മാസം, ഒൻപത് മാസം എന്നിങ്ങനെ തവണകളായി പണമടക്കാം.  കുറഞ്ഞ പലിശ നിരക്ക്, പ്രത്യേക കേസുകളിൽ 100 ശതമാനം പ്രൊസസിംഗ്  ഫീ ഒഴിവാക്കൽ എന്നിവയും ലഭ്യമാകും.
വാട്ട്‌സ്ആപ്പ് സേവനം ലഭിക്കാാൻ  8367683676 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ അല്ലെങ്കിൽ  ‘ഹായ്’ എസ്.എം.എസ് നൽകിയാൽ മതി. വാഹനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ,  പ്രതികരണങ്ങൾ എന്നിവ എളുപ്പത്തിൽ ലഭ്യമാകും.  പുതിയ കാർ വാങ്ങലുകൾ, നിലവിലുള്ള വാഹനങ്ങൾ വിൽക്കുക,  വാങ്ങുക അല്ലെങ്കിൽ കൈമാറ്റം ചെയ്യുക, സർവീസ് ബുക്ക് ചെയ്യുക, ബ്രേക്ക്ഡൗൺ സേവനങ്ങൾക്കായുള്ള അഭ്യർത്ഥന, ഫീഡ്ബാക്ക് എന്നിവയുടെ വിശദാംശങ്ങൾ ലഭ്യമാകുമെന്ന് ടൊയോട്ട കിർലോസ്‌കർ മോട്ടോർ സെയിൽസ് ആൻഡ് സർവീസസ് സീനിയർ വൈസ് പ്രസിഡന്റ് നവീൻ സോണി പറഞ്ഞു.

Also read:  വിദ്വേഷ മുദ്രാവാക്യംവിളി: പോപ്പുലര്‍ ഫ്രണ്ട് ട്രഷറര്‍ പി എച്ച് നാസര്‍ അറസ്റ്റില്‍