സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയ കേസില്‍ താനുള്‍പ്പെ ടെയുള്ള പ്രതികള്‍ സിപിഎമ്മുകാരാണെന്ന് രണ്ടാം പ്രതി അനീഷിന്റെ വെളിപ്പെടുത്ത ല്‍. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നും അനീഷ് മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു

പാലക്കാട് : സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയ കേ സില്‍ താനുള്‍പ്പെടെയുള്ള പ്രതികള്‍ സിപിഎമ്മുകാരാണെന്ന് രണ്ടാം പ്രതി അനീഷിന്റെ വെളിപ്പെടുത്തല്‍. വ്യക്തി വൈരാഗ്യ മാണ് കൊലയ്ക്ക് കാരണമെ ന്നും അനീഷ് മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പാലക്കാട് കോടതിയില്‍ ഹാജരാക്കാന്‍ പൊലീസ് പ്രതികളെ എത്തിച്ചപ്പോഴായിരുന്നു അനീഷിന്റെ പ്രതികരണം.
പ്രതിയുടേത് ദൈര്‍ഘ്യമേറിയ പ്രതികരണമായിരുന്നില്ലെങ്കിലും വളരെ വ്യ ക്തതയോടെയാണ് അനീഷ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. ഞങ്ങള്‍ സിപിഎമ്മുകാര്‍ തന്നെയാണ് എന്നായിരു ന്നു അനീഷിന്റെ പ്രതികരണം. ഞങ്ങളിപ്പോഴും പാര്‍ട്ടിയില്‍ തുടരുന്നവരാണെന്നും കമ്യൂ ണിസ്റ്റുകാരാണെ ന്നും അനീഷ് വീണ്ടും വ്യക്തമാക്കുകയും ചെയ്തു.
ഷാജഹാന്‍ വധക്കേസില്‍ പ്രതികളുടെ സംഘടനാപശ്ചാത്തലം ഏറെ വിവാ ദമായിരുന്നു. പ്രതികള്‍ സിപിഎമ്മുകാര്‍ ആണെന്ന് ആദ്യമേ വ്യക്തമായിരു ന്നുവെങ്കിലും പിന്നീട് പ്രതികള്‍ ആര്‍എസ്എസ് ആണെന്ന് വരുത്തി തീര്‍ക്കാനാണ് പാര്‍ട്ടിയും പോ ലീസും ഉള്‍പ്പെടെ ശ്രമിച്ചത്. ഇതിന് ശേഷം പ്രതി കളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ചര്‍ച്ചയാ യപ്പോള്‍ പ്രതികള്‍ പഴയ സിപിഎമ്മുകാരാണെ ന്നും ഇപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോ യവരാണെന്നുമുള്ള സിപിഎമ്മിന്റെ വാദം പൊലീസും ഏറ്റെടുത്തു. ഇതിനിടെയാണ് കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോള്‍ പ്രധാന പ്രതി തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.