English हिंदी

Blog

German churches bless gay couples

വത്തിക്കാന്റെ വിലക്ക് ലംഘിച്ച് സ്വവര്‍ഗ ദമ്പതികളെ ആശീര്‍വദിച്ച് ജര്‍മനിയിലെ ക്രൈസ്തവ വൈദികര്‍. സ്വവര്‍ഗ വിവാഹം ആശീര്‍വദിക്കരുതെന്നായിരുന്നു വത്തിക്കാന്റെ കര്‍ശന നിര്‍ദേശം

വത്തിക്കാന്റെ വിലക്ക് ലംഘിച്ച് സ്വവര്‍ഗ ദമ്പതികളെ ആശീര്‍വദിച്ച് ജര്‍മനിയിലെ ക്രൈസ്തവ വൈദികര്‍. സ്വവര്‍ഗ വിവാഹം ആശീര്‍വദിക്കരുതെന്നായിരുന്നു വത്തിക്കാന്റെ കര്‍ശന നിര്‍ദേശം. മാര്‍ച്ചിലാണ് ഇത് സംബന്ധിച്ചുള്ള നിര്‍ദേശം വത്തിക്കാന്‍ പുറത്തിറക്കിയത്.

Also read:  കോവിഡ് പ്രതിരോധം: ലോകരാജ്യങ്ങളുടെ പോക്ക് തെറ്റായ ദിശയിലെന്ന് ലോകാരോഗ്യ സംഘടന

വൈദികരോ കത്തോലിക്കാ പള്ളികളിലെ പരികര്‍മ്മികളോ സ്വവര്‍ഗവിവാഹങ്ങളെ ആശീര്‍വദിക്കാന്‍ പാടില്ല. അത്തരം ആശീര്‍വാദങ്ങള്‍ക്ക് കത്തോലിക്ക സഭയില്‍ നിയമസാധുതയില്ലെന്നും സഭയില്‍ അവ അനുഗ്രഹിക്കപ്പെടുകയില്ലെന്നുമായിരുന്നു വത്തിക്കാന്‍ അറിയിച്ചിരുന്നത്. ആണും പെണ്ണും തമ്മിലുള്ള വിവാഹം മാത്രമാണ് മതചടങ്ങ് എന്നും അതിന്റെ ഭാഗമായാണ് ആശീര്‍വാദം നല്‍കുന്നത് എന്നും അതുകൊണ്ട് തന്നെ ഒരേ ലിംഗത്തില്‍പ്പെട്ടവര്‍ തമ്മിലുള്ള വിവാഹങ്ങള്‍ ആശീര്‍വദിക്കാന്‍ സാധുതയില്ലെന്നുമായിരുന്നു വത്തിക്കാന്റെ നിലപാട്.

Also read:  ബ്രിട്ടനെ മറികടന്ന് കോവിഡ് മരണ നിരക്കില്‍ മെക്‌സിക്കോ മൂന്നാമത്

എന്നാല്‍ വത്തിക്കാന്റെ ഈ നിര്‍ദേശത്തിനെതിരെ ജര്‍മനിയില്‍ പ്രതിഷേധമുയര്‍ന്നു. 2017 മുതല്‍ സ്വവര്‍ഗവിവാഹത്തിന് അനുമതി നല്‍കിയ രാജ്യമെന്ന നിലയില്‍ ഇത് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് ജര്‍മനി. എല്‍ജിബിടി വിഭാഗങ്ങളും വ്യക്തികളാണെന്ന ജീവിത യാഥാര്‍ത്ഥ്യം കത്തോലിക്കാ സഭയ്ക്കുണ്ടാവണമെന്നായിരുന്നു ജര്‍മനിയിലെ വൈദികരുടെ നിലപാട്.

Also read:  കനത്ത വെള്ളപ്പൊക്കം; സെന്‍ട്രല്‍ വിയറ്റ്‌നാമില്‍ 114 പേര്‍ക്ക് ജീവഹാനി