മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാ ലിന്റെ കത്ത്. ഇരു സംസ്ഥാനങ്ങളുടെയും താത്പര്യം സംരക്ഷിക്കുമെന്നും പരമാവധി വെള്ളം തമിഴ്‌നാട് കൊ ണ്ടുപോകുന്നുണ്ടെന്നും സ്റ്റാലിന്‍ കത്തില്‍ അറിയിച്ചു
തിരുവനന്തപുരം:മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ കത്ത്. ഇരുസംസ്ഥാനങ്ങളിലേയും ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്നും പര മാവധി വെള്ളം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ടെന്നും സ്റ്റാലിന്‍ കത്തില്‍ പറഞ്ഞു.ഡാമിലെ ജലനിരപ്പ് സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.
ഒക്ടോബര്‍ 24 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അയച്ച കത്തിന് മറുപടിയായാണ് സ്റ്റാലിന്റെ കത്ത്. പര മാവധി വെള്ളം തമിഴ്നാട് കൊണ്ടു പോകണം, ഏതെങ്കിലും കാരണത്താല്‍ ഷട്ടറുകള്‍ തുറക്കുന്നുണ്ടെ ങ്കില്‍ 24 മണിക്കൂറിനുള്ളില്‍ കേരളത്തെ അറിയിക്കണം തുടങ്ങിയ കാര്യങ്ങളായിരുന്നു മുഖ്യമന്ത്രിയുടെ കത്തില്‍ ഉണ്ടായിരുന്നത്. മുല്ലപ്പെരിയാറിലെ ജലനിരപ്പുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സൂക്ഷമനിരീക്ഷ ണം നടത്തിവരികയാണ് എന്നും സ്റ്റാലിന്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. മഴക്കെടുതിയില്‍ കേരളത്തിന് എല്ലാ സഹായവും സ്റ്റാലിന്‍ കത്തില്‍ വാഗ്ദാനം ചെയ്തു.
ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് 29ന് രാവിലെ ഏഴു മണിക്ക് തുറക്കുമെന്ന് തമിഴ്‌നാട് കേരളത്തെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞിരുന്നു. ഡാം തുറക്കുന്നതിന് മുമ്പുള്ള മുന്നൊരുക്കം കേരളം സ്വീകരിച്ചിട്ടുണ്ടെന്നും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ മന്ത്രി പറഞ്ഞു. നിലവില്‍ 137.75 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. സെക്കന്‍ഡില്‍ 3800 ഘനയടിയാണ് ഇപ്പോള്‍ ഒഴുകിയെത്തുന്ന ജലം. 2300 ഘനയടി ജലം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്. -മന്ത്രി അറിയിച്ചു.














