മാലദ്വീപിന് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വീണതായി അനുമാനം
ബിയജിങ് :ചൈനയുടെ നിയന്ത്രണം വിട്ട ലോങ് മാര്‍ച്ച് 5ബി റോക്കറ്റ് ഭൂമിയില്‍ വീണുവെന്ന് റിപ്പോര്‍ട്ട്. റോക്കറ്റ് കടന്നുപോകുന്നതിന്റെ ഒമാന്‍ ഇസ്രയേല്‍ ഏന്നീ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് ലഭിച്ചത്. റോക്കറ്റിന്റെ മുഖ്യഭാഗത്തിനു തന്നെ 18 ടണ്‍ ഭാരമാണ്. ഇതിന്റെ പകു തിയും അന്തരീക്ഷത്തില്‍ വച്ചു തന്നെ കത്തിപ്പോകുമെങ്കിലും ശേഷിക്കുന്ന ഭാഗം ഭൂമിയില്‍ പതിച്ചെന്നാണ് സൂചന. മാലദ്വീപിന് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വീണുവെന്നാണ് അനുമാനം.
റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ എവിടെ വീഴുമെന്ന കാര്യത്തില്‍ വ്യക്തത ഇല്ലായിരുന്നു. ഭൂമിയിലേക്ക് പതിക്കും മുന്‍പ് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ അന്തരീക്ഷത്തില്‍ വച്ച് കത്തിനശിക്കും എന്നാണ് ചൈനയുടെ വാദം. മണിക്കൂറില്‍ 28,000 കിലോമീറ്റര്‍ വേഗത്തില്‍ ഭൂമിയെ വലംവെക്കുന്ന റോക്ക റ്റിന്റെ നിയന്ത്രണം ഏപ്രില്‍ 29നാണ് നഷ്ടപ്പെട്ടത്.ചൈനയുടെ ബഹിരാകാശ പദ്ധതിയായ ലാര്‍ജ് മോഡുലാര്‍ സ്പേസ് സ്റ്റേഷന്റെ ഭാഗമായ ടിയാന്‍ഹെ മൊഡ്യൂളിനെ ഭ്രമണപഥത്തില്‍ എത്തിച്ച ശേഷമായിരുന്നു നിയന്ത്രണം വിട്ടത്.
അമേരിക്കന്‍ ഐക്യനാടുകളിലെ പെന്റഗണ്‍ പ്രവചിച്ചിരുന്നത് ശനിയാഴ്ച രാത്രി 11.30 നോടടുത്ത് റോക്കറ്റ് ഭൂമിയില്‍ പതിക്കുമെന്നായിരുന്നു. എന്നാല്‍ ഏതാണ്ട് 10 മണിക്കൂറോളം കൂടുതല്‍ എടു ത്താണ് റോക്കറ്റ് ഭാഗങ്ങള്‍ ഭൂമിയില്‍ പതിച്ചത്. ചൈനയുടെ ബഹിരാകാശ പദ്ധതിയായ ലാര്‍ജ് മോഡുലാര്‍ സ്പേസ് സ്റ്റേഷന്റെ ഭാഗമായ ടിയാന്‍ഹെ മൊഡ്യൂളിനെ ഭ്രമണപഥത്തില്‍ എത്തിച്ച ശേഷമായിരുന്നു ഇത്. റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ശാന്തസമുദ്രത്തില്‍ പതിക്കാന്‍ സാധ്യത യു ണ്ടെന്നായിരുന്നു ഗവേഷകരുടെ നിഗമനം.