
ഉപ്പായി മാപ്പിള എന്ന കഥാപാത്രത്തെ വരകളില്‍ സൃഷ്ടിച്ച ജോര്‍ജ് കുമ്പനാടിന് കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ വിശിഷ്ടാംഗത്വം സമര്‍പ്പിച്ചു. കുമ്പനാട്ടെ അ ദ്ദേഹത്തിന്റെ വസതിയില്‍ ചേര്‍ന്ന ലളിതമായ ചടങ്ങില്‍ മന്ത്രി പി പ്രസാദ് വി ശിഷ്ടാംഗത്വ ഫലകം കൈമാറി
പത്തനംതിട്ട: ഉപ്പായി മാപ്പിള എന്ന കഥാപാത്രത്തെ വരകളില്‍ സൃഷ്ടിച്ച ജോര്‍ജ് കു മ്പനാടിന് കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ വിശിഷ്ടാംഗത്വം സമര്‍പ്പിച്ചു. കുമ്പ നാ ട്ടെ അദ്ദേഹത്തിന്റെ വസതിയില്‍ ചേര്‍ന്ന ലളിതമായ ചടങ്ങില്‍ മന്ത്രി പി പ്രസാ ദ് വിശിഷ്ടാംഗത്വ ഫലകം കൈമാറി. പത്തനംതിട്ട പ്രസ് ക്ലബ്ബിന്റെ സഹകരണ ത്തോ ടെ യായിരുന്നു പരിപാടി.
ജോര്‍ജിന്റെ കുടുംബാംഗം കൂടിയായ ചലച്ചിത്ര സംവിധായകന്‍ ബ്ലെസി, കാര്‍ട്ടൂ ണ്‍ അക്കാദമി ചെയര്‍മാന്‍ കെ ഉണ്ണിക്കൃഷ്ണന്‍, കേരള മീഡിയ അക്കാദമി സെക്രട്ടറി എന്‍ പി സന്തോഷ്, കാര്‍ട്ടൂണ്‍ അക്കാദമി നിര്‍വാഹക സമിതി അംഗങ്ങളായ ബൈ ജു പൗലോസ്, സജീവ് ശൂരനാട്, കാര്‍ട്ടൂണിസ്റ്റുകളായ സുധീര്‍ നാഥ്, ഷാജി മാത്യു, പ്രസ്‌ക്ലബ് പ്രസിഡന്റ് സജിത് പരമേശ്വരന്‍, സെക്രട്ടറി എ ബിജു, ജോര്‍ജിന്റെ സഹോ ദരന്‍ വര്‍ഗീസ് മാത്യു ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങള്‍ പങ്കെടുത്തു.
ബോക്‌സ് കാര്‍ട്ടൂണ്‍ ഉപ്പായി മാപ്ല
പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ പഠനശേഷം കോട്ടയം മല യാള മനോരമയില്‍ കാര്‍ട്ടൂണിസ്റ്റായി ജോലിയ്ക്ക് കയറിയ ജോര്‍ജ് കുമ്പ നാട് പിന്നീട് കേരള ധ്വനിയിലാണ് ഉപ്പായി മാപ്ല എന്ന ബോക്‌സ് കാര്‍ട്ടൂ ണ്‍ വരയ്ക്കുന്നത്. കാര്‍ട്ടൂണ്‍ ഹിറ്റായതോടെ ജോര്‍ജിന്റെ പേര് ഉപ്പായി മാ പ്ല എന്നായി. ആ ഫ്രിക്കയിലും അബുദാബിയിലും ബഹ്‌റിനിലും പല പ്രസിദ്ധീകരണങ്ങളില്‍ പി ന്നീട് ജോലി ചെയ്തു. അബുദാബിയുടെ വികസനത്തില്‍ അബുദാബി ടിവിയ്‌ക്കൊപ്പം പങ്കാളിയായി.
ഉപ്പായിമാപ്ലയെ പിന്നീട് മൂന്ന് കാര്‍ട്ടൂണിസ്റ്റുകള്‍ ഏറ്റെടുത്തു. റ്റോംസ്, മന്ത്രി, കെ എസ് രാജന്‍ എ ന്നിവര്‍ ഈ ബോക്‌സ് കാര്‍ട്ടൂണിന് വീണ്ടും ജീവന്‍ നല്‍കി. ഉപ്പായി മാപ്ലയെ പലരും ഏറ്റെടുത്തത് അടുത്തകാലത്താണ് ജോര്‍ജ് അറിഞ്ഞത്. എല്ലാവരും ജോര്‍ജ് വരച്ച ഉപ്പായിമാപ്ലയെ തന്നെയാണ് വരച്ചതും.
1991- ജൂലായില്‍ അബുദാബി ടിവിയിലെ ജോലി ഉപേക്ഷിച്ച് ജോര്‍ജ് നാട്ടില്‍ മടങ്ങിയെത്തി. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ഭാര്യ മരിച്ചു. കുമ്പനാട് ഭാര്യയുടെ ഓര്‍മയ്ക്കായി അവരുടെ പേരില്‍ സ്റ്റുഡി യോ തുടങ്ങി. ഇപ്പോള്‍ 88-ാം വയസില്‍ കുമ്പനാട്ട് താമസം.