കോടഞ്ചേരി ചെമ്പുകടവ് ചാലിപ്പുഴയില്‍ കുളിക്കാനിറങ്ങി കാണാതായ രണ്ട് പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പെരു വയല്‍ സ്വദേശിനി ഐഷ നഷ്‌ലിന്റെ മൃതദേഹമാണ് കണ്ടെത്തി യത്.
കോഴിക്കോട് : കോടഞ്ചേരി ചെമ്പുകടവ് ചാലിപ്പുഴയില്‍ കുളിക്കാനിറങ്ങി കാണാതായ രണ്ട് പേരി ല്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പെരു വയല്‍ സ്വദേശിനി ഐഷ നഷ്‌ലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ അന്‍സാര്‍ എന്നയാള്‍ക്ക് വേണ്ടി വൈകിട്ട് ഏഴ് മണിവരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇന്ന് ഉച്ചക്ക് ശേഷമാണ് സഹോദരിമാരുടെ മക്കളായ ഫയാസ്, അന്‍സാര്‍, ഇര്‍ഷാദ്, ഇര്‍ഷാദിന്റെ ഭാര്യ ഐഷ നഷ്ലിന്‍ എന്നിവര്‍ ചാലിപ്പുഴ യില്‍ കുളിക്കാനിറങ്ങിയത്. പെട്ടന്നെത്തിയ മലവെള്ള ത്തില്‍ ഇവര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു ഫയാസ്, ഇര്‍ഷാദ് എന്നിവര്‍ നീന്തിരക്ഷ പ്പെട്ടെങ്കിലും മറ്റു രണ്ട്പേരെ കണ്ടെത്താനായില്ല.
മുക്കം ഫയര്‍ഫോഴ്സ് നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ഐഷയുടെ മൃത ദേ ഹം ലഭിച്ചിത്. അന്‍സാറിനായുള്ള തിരച്ചില്‍ മോശം കാലാവസ്ഥ മൂലം ഇന്ന് നിര്‍ത്തി വെച്ചി രിക്കു കയാണ്. നാളെ രാവിലെ തിരച്ചില്‍ പുനരാരംഭിക്കുമെന്ന് മുക്കം ഫയര്‍ഫോഴ്സ് അറിയിച്ചു. കാണാ തായ അന്‍സാറിന്റെ വിവാഹ നിശ്ചയം അടുത്തിടെയാണ് കഴിഞ്ഞത്.