തലസ്ഥാനത്ത് മൂന്ന് പൊലീസുകാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഇന്സ്പെ ക്ടര്‍ അഭിലാഷ് ഡേവിഡ്, ഡ്രൈവര്‍ ഷെറി എസ് രാജ്, സിപിഒ റെജി ഡേവിഡ് എന്നീ പൊലീസുകാരെയാണ് പിരിച്ചുവിട്ടത്
തിരുവനന്തപുരം: തലസ്ഥാനത്ത് മൂന്ന് പൊലീസുകാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഇന്‍സ്പെക്ടര്‍ അ ഭിലാഷ് ഡേവിഡ്, ഡ്രൈവര്‍ ഷെറി എസ് രാജ്, സിപിഒ റെജി ഡേവിഡ് എന്നീ പൊലീസുകാരെയാണ് പി രിച്ചുവിട്ടത്. സിറ്റി പൊലീസ് കമ്മീഷണര്‍ സി എസ് നാഗരാജുവാണ് ഇവരെ സേനയില്‍ നിന്ന് ഒഴിവാക്കി യതായി ഉത്തരവിറക്കി യത്.
ഗുണ്ടാ ബന്ധത്തിന്റെ പേരില്‍ നിലവില്‍ സസ്പെന്‍ഷനിലാണ് ഇന്‍സ്പെക്ടര്‍ അഭിലാഷ്. ഇയാള്‍ ശ്രീ കാര്യം എച്ച്എസ്ഓ ആയിരിക്കുമ്പോള്‍ ലൈംഗിക പീഡന കേസിന്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തി യെന്ന് കണ്ടെത്തിയിരുന്നു. ഇതാണ് പിരിച്ചു വിടലിലേക്ക് എത്തിച്ചത്. ലൈംഗിക പീഡന കേസിലും വ യോധികയെ മര്‍ദ്ദിച്ച കേസിലും പ്രതിയായതാണ് നന്ദാവനം ക്യാമ്പിലെ ഡ്രൈവറായ ഷെറി എസ് രാജു വിനെതിരെ നടപടിക്ക് കാരണം. ട്രാഫിക്ക് പൊലീസിലെ ഉദ്യോഗസ്ഥനായ റെജി ഡേവിഡ് മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്ററ് ചെയ്ത പീഡന കേസിലെ പ്രതിയാണ്.