ഇസ്രായേല്‍ ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 36 പേര്‍ കൊല്ലപ്പെട്ടു. സുരക്ഷ- പൊലീസ് കെട്ടിടങ്ങള്‍ക്കു പുറമെ പലസ്തീന്‍ സായുധ സംഘങ്ങളുടെ താവളങ്ങളിലും ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ബോംബാക്രമണം നടത്തി
ഗാസ: ഇസ്രായേല്‍ ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 36 പേര്‍ കൊല്ലപ്പെട്ടു. സുരക്ഷ- പൊലീസ് കെട്ടിടങ്ങള്‍ക്കു പുറമെ പലസ്തീന്‍ സായുധ സംഘങ്ങളുടെ താവളങ്ങളിലും ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ബോംബാക്രമണം നടത്തി. ഫലസ്തീനില്‍ വ്യോമാക്രമണം നിര്‍ത്താതെ ഇസ്രായേ ല്‍ തുരുകയാണ്. ചുറ്റും ഉപരോധവലയില്‍ കഴിയുന്ന ഗാസയില്‍ ഇസ്രായേല്‍ തുടര്‍ച്ചയായി നട ത്തുന്ന വ്യോമാക്രമണങ്ങളില്‍ 10 കുട്ടികളുള്‍പെടെ 36 പേര്‍ മരിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. 220 പേര്‍ക്ക് പരിക്കേറ്റു.
ഗാസ സിറ്റിയുടെ ടെല്‍ അല്‍-ഹവ പരിസരത്ത്, ഒരു വീടിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്ര മണത്തില്‍ ഒരു പുരുഷനും അയാളുടെ ഗര്‍ഭിണിയായ ഭാര്യയും അവരുടെ അഞ്ച് വയസുള്ള ആണ്‍കുട്ടിയും കൊല്ലപ്പെട്ടു. തുടര്‍ച്ചയായ ആക്രമണത്തില്‍ ഗാസയിലെ ബഹുനില ജനവാസ കെട്ടിടം പൂര്‍ണമായി തകര്‍ന്നു. അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് പുറമെ മെഡിക്കല്‍ ഉല്‍പാദന സ്ഥാപന ങ്ങള്‍, ഡെന്റല്‍ ക്ലിനിക് എന്നിവയും പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് തകര്‍ത്തത്.
തിരിച്ച് ഹമാസ് ഇസ്രായേലില്‍ നടത്തിയ റോക്കറ്റാക്രമണത്തില്‍ അഞ്ച് മരണവും സ്ഥിരീകരിച്ചു. ഗാസയില്‍ നിന്ന് ഇസ്രായേലിലെ വിവിധ സ്ഥലങ്ങളിലേക്ക് 1,500 ഓളം റോക്കറ്റുകള്‍ വിക്ഷേ പി ച്ച തായി ഇസ്രയേല്‍ അവകാശപ്പെട്ടു. തങ്ങള്‍ കയ്യേറിയ കിഴക്കന്‍ പ്രദേശങ്ങള്‍ക്ക് സമീപം സൈന്യ ബലം വര്‍ദ്ധിപ്പിച്ചതായും ഇസ്രായേല്‍ സൈന്യം അറിയിച്ചു.
ഫലസ്തീനികള്‍ക്ക് നേരെ നിരന്തരം അക്രമം അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന ഇസ്രായേല്‍ സേന കിഴക്കന്‍ ജറുസലേമിലെ മസ്ജിദുല്‍ അഖ്സയില്‍ നിന്നും പിന്മാറണമെന്ന് ഗാസ ഭരിക്കുന്ന ഹമാസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെ ഇസ്രായേലിലേക്ക് നടത്തിയ റോക്കറ്റ് ആക്രമണത്തിന് ശേഷമാണ് ഗാസയിലെ ഇസ്രായേല്‍ ആക്രമണം.