ദോഹ: ഖത്തർ അമീർശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഒമാനിലേക്ക്. സുൽതാൻ ഹൈതം ബിൻ താരിഖിൻെറ ക്ഷണം സ്വീകരിച്ചാണ് ചൊവ്വാഴ്ച സന്ദർശനം ആരംഭിക്കുന്നതെന്ന് അമിരി ദിവാൻ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷിബന്ധവും, പരസ്പര സഹകരണവും ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് രാഷ്ട്ര നേതാക്കൾ ചർച്ച നടത്തും. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി ഉൾപ്പെടെ ഉന്നതതല സംഘവും അമീറിനെ അനുഗമിക്കും.
