ദോഹ : ഖത്തറിലെ വാഹന പ്രേമികൾക്ക് ഇഷ്ടപ്പെട്ട നമ്പർ പ്ലേറ്റുകൾ സ്വന്തമാക്കാൻ അവസരം. ദേശീയ ദിനമായ ഡിസംബർ 18ന് ഗതാഗത ജനറൽ ഡയറക്ടറേറ്റ് പുതിയ നമ്പർ പ്ലേറ്റുകൾ റിലീസ് ചെയ്യും.ആകർഷകവും പ്രാധാന്യമുള്ളതുമായ പ്രത്യേക നമ്പർ പ്ലേറ്റുകൾ സ്വന്തമാക്കാൻ താൽപര്യമുള്ളവർ സൂം (sooum) ആപ് മുഖേന താൽപര്യം അറിയിക്കണം. സൂം ആപ്പിലെ ‘ഷോ ഇന്ററസ്റ്റ്’ വിൻഡോയിൽ പ്രവേശിച്ച് വേണം അറിയിക്കാൻ. ദേശീയ ദിനത്തിൽ രാവിലെ 8 മണിക്ക് പുതിയ നമ്പർ പ്ലേറ്റുകൾ പുറത്തിറക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.ഇലക്ട്രോണിക് സേവനങ്ങൾ വിപൂലീകരിക്കുന്നതിനും ഗതാഗത വകുപ്പിന്റെ ലേല നടപടികൾ കൂടുതൽ സുതാര്യമാക്കുന്നതിനും വേണ്ടി 2023 ലാണ് സൂം മൊബൈൽ ആപ്പ് പുറത്തിറക്കിയത്.