കോവിഡ് സൃഷ്ടിച്ചത് സ്പാനിഷ് ഫ്‌ളൂവിന് സമാനമായ സാഹചര്യം: മുഖ്യമന്ത്രി

pinarayi-vijayan

കോവിഡ് 19 സൃഷ്ടിച്ചത് സ്പാനിഷ് ഫ്‌ളൂവിന് സമാനമായ സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സ്പാനിഷ് ഫ്‌ളൂ പോലെ തന്നെ കുറച്ചുസമയം കഴിയുമ്പോൾ കോവിഡും അപ്രത്യക്ഷമായേക്കാം. എന്നാൽ അഞ്ചുകോടി മനുഷ്യരുടെ ജീവൻ കവർന്ന ചരിത്രം ആവർത്തിക്കാതിരിക്കാൻ നമുക്ക് ഉത്തരവാദിത്വമുണ്ട്.
സംസ്ഥാനത്ത് പല മേഖലകളിലും ജാഗ്രതക്കുറവ് കാണുന്നു. മാസ്‌ക് ധരിക്കാത്ത 5901 സംഭവങ്ങൾ ചൊവ്വാഴ്ച മാത്രം റിപ്പോർട്ട് ചെയ്തു. ക്വാറന്റീൻ ലംഘിച്ച ഒമ്പതുപേർക്കെതിരെ കേസെടുത്തിട്ടുമുണ്ട്. സ്വയം നിയന്ത്രണം പാലിക്കാൻ പലരും മടികാണിക്കുന്നതായാണ് കാണുന്നത്. അതോടൊപ്പം ചില പ്രചാരണങ്ങളും നടക്കുന്നുണ്ട്. രോഗവ്യാപനം അനിയന്ത്രിതമായി എന്നും മുൻകരുതലുകൾ പാലിക്കുന്നതിൽ ഇനി വലിയ കാര്യമില്ല എന്നുമാണ് പ്രചാരണം. വരുന്നിടത്തു വച്ചു നോക്കാം എന്ന ചിന്താഗതിയും വളരുന്നു. ഇത്  അപകടകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്പാനിഷ് ഫ്‌ളൂവിന്റെ കാലത്ത് നാലുവർഷം കൊണ്ട് ഏതാണ്ട് 50 കോടി ആളുകൾക്ക് രോഗബാധയുണ്ടാവുകയും അഞ്ചുകോടിയോളം മനുഷ്യർ മരിക്കുകയും ചെയ്തു. ആ കാലവുമായി താരതമ്യം ചെയ്യുമ്പോൾ ശാസ്ത്രം ബഹുദൂരം പുരോഗമിച്ച സാഹചര്യത്തിൽ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ കോവിഡിനെ ചെറുക്കാൻ മനുഷ്യരാശിക്ക് സാധിച്ചിട്ടുണ്ട്. എന്നിട്ടും ഏതാണ്ട് മൂന്നു കോടി പേർക്ക് രോഗബാധയുണ്ടാവുകയും പത്തു ലക്ഷം പേർ മരണമടയുകയും ചെയ്തു. ഇന്ത്യയിൽ മാത്രം ഇതുവരെ ഏകദേശം 50 ലക്ഷം പേർ രോഗബാധിതരായി. മരണം എൺപതിനായിരം കവിഞ്ഞു.
ലോകത്ത് ഇതുവരെ 10 ലക്ഷത്തിൽ 119 പേരെന്ന നിരക്കിലാണ് മരണങ്ങളുണ്ടായിരിക്കുന്നത്. ഇന്ത്യയിൽ അത് 58 ആണ്. കർണ്ണാടകയിൽ 120ഉം തമിഴ്‌നാട്ടിൽ 117ഉം ആണ് ഡെത്ത് പെർ മില്യൺ. എന്നാൽ കേരളത്തിൽ ഇപ്പോൾ അത് 13 ആണ്. ഇതു നമ്മുടെ പ്രവർത്തനങ്ങളുടെ മികവാണ് തെളിയിക്കുന്നത്. രോഗവ്യാപനത്തിന്റെ തോത് ചികിത്സാ സംവിധാനങ്ങൾക്ക് ഉൾക്കൊള്ളാൻ പറ്റുന്നതിലും അധികമായാൽ മരണസംഖ്യയും കൂടും. അങ്ങനെ സംഭവിക്കില്ല എന്ന് നമ്മളെല്ലാവരും ഉറച്ച തീരുമാനമെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വാക്‌സിനുകൾ വരുന്നതു വരെ മാസ്‌ക്ക് ധരിക്കുക എന്നതാണ് ഈ അവസരത്തിൽ ചെയ്യേണ്ട പ്രധാന കാര്യം. രണ്ടാമതായി നമുക്ക് ചുറ്റും ഒരു സുരക്ഷാകവചം തീർക്കുകയാണ്. നമ്മുടെ വീട്ടിലെ അംഗങ്ങൾ ഒഴികെ മറ്റെല്ലാവരും ആ സുരക്ഷാ വലയത്തിന് പുറത്താണെന്ന് മനസ്സിലാക്കണം. ജോലി സ്ഥലങ്ങളിൽ ഒപ്പമുള്ളവരും സുഹൃത്തുക്കളുമായി ഇടപഴകുമ്പോൾ അശ്രദ്ധ കാണിക്കരുത്.
ജനക്കൂട്ടം ഒഴിവാക്കുകയും അടഞ്ഞുകിടക്കുന്ന സ്ഥലങ്ങളിൽ ഒരുമിച്ച് ഇരിക്കുന്നത് ഒഴിവാക്കുകയും വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Also read:  തിരൂരിൽ ഒരു കുടുംബത്തിലെ 10 പേർക്ക് കോവിഡ്

Related ARTICLES

പഹൽഗാം ഭീകരാക്രമണം; ശക്തമായ ഭാഷയിൽ അപലപിച്ച് ഒമാൻ

മസ്‌കത്ത്: ജമ്മു കാശ്മീരിലെ പഹൽഗാമിൽ ഇന്നലെ നടന്ന ഭീകരാക്രമണത്തെ ഒമാൻ ശക്തമായി അപലപിച്ചു. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ഈ ആക്രമണം അങ്ങേയറ്റം ഹീനമാണെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. സൗഹൃദ രാജ്യമായ ഇന്ത്യയിലെ

Read More »

നാല് പതിറ്റാണ്ടിന്റെ സൗഹൃദം; ഒമാനും റഷ്യയും സംയുക്ത സ്റ്റാമ്പ് പുറത്തിറക്കി

മസ്‌കത്ത്: ഒമാനും റഷ്യയും തമ്മിലുള്ള ദീർഘകാല സൗഹൃദബന്ധം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളുടെയും തപാൽ വകുപ്പുകൾ ചേർന്ന് സംയുക്ത സ്റ്റാമ്പ് പുറത്തിറക്കി. ഒമാൻ പോസ്റ്റും റഷ്യൻ പോസ്റ്റും സംയുക്തമായാണ് ചൊവ്വാഴ്ച പുതിയ സ്റ്റാമ്പ് പുറത്തിറക്കിയത്.

Read More »

സന്ദർശക വീസ കാലാവധി കഴിഞ്ഞവർക്ക് സൗദി വിടാൻ സമയമായി; അല്ലെങ്കിൽ കാത്തിരിക്കുന്നത് കനത്ത ശിക്ഷ.

റിയാദ് : സന്ദർശക, ഉംറ വീസകളുടെ കാലാവധി കഴിഞ്ഞിട്ടും സൗദി അറേബ്യ വിട്ടുപോകാത്ത വിദേശികൾക്ക് കനത്ത ശിക്ഷകൾ നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഹജ് തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ രാജ്യത്ത് പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഈ

Read More »

ഹരിപ്പാട് കൂട്ടായ്മ മസ്‌കത്തിന്റെ 11-ാം വാർഷികത്തിന്റെ ഭാഗമായി ധ്വനി 2025 എന്ന പേരിൽ കലാസന്ധ്യ സംഘടിപ്പിക്കുന്നു

മസ്‌കത്ത് : ഹരിപ്പാട് കൂട്ടായ്മ മസ്‌കത്തിന്റെ 11-ാം വാർഷികത്തിന്റെ ഭാഗമായി ധ്വനി 2025 എന്ന പേരിൽ ഹരിപ്പാട് കൂട്ടായ്മ മസ്കറ്റും , സീ പേൾസ് ഗോൾഡ് & ഡയമണ്ട്സ് ജ്വല്ലറിയും സംയുകതമായി കലാസന്ധ്യ സംഘടിപ്പിക്കുന്നു.

Read More »

രാജ്യം ഭീകരാക്രമണത്തിന് മുന്നിൽ തലകുനിക്കില്ല; അക്രമികളെ വെറുതെ വിടില്ല: അമിത് ഷാ

ന്യൂഡൽഹി: രാജ്യം ഭീകരാക്രമണത്തിന് മുന്നിൽ തലകുനിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അക്രമികളെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. ”പഹൽഗാം ഭീകരാക്രമണത്തിൽ മരിച്ചവർക്ക് ഹൃദയം നിറഞ്ഞ അന്ത്യാഞ്ജലി അർപ്പിച്ചു. ഭീകരതയ്ക്ക് മുന്നിൽ ഭാരതം വഴങ്ങില്ല.

Read More »

പഹൽഗാം ഭീകരാക്രമണത്തിൽ സർവകക്ഷി യോഗം; പാക് ഹൈക്കമ്മീഷണറോട് പ്രതിഷേധം അറിയിക്കാൻ ഇന്ത്യ

ന്യൂ ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ശക്തമായ നിലപാട് അറിയിക്കാൻ ഇന്ത്യ. ആക്രമണത്തിൽ പാകിസ്താന്റെ പങ്കിനെക്കുറിച്ചുള്ള സൂചനകൾ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് ലഭിച്ചതിനെ തുടർന്നാണ് ഇന്ത്യയുടെ നീക്കം. ഭീകരാക്രമണത്തിൽ സർവകക്ഷി യോഗം

Read More »

സുഹാറിൽ ഇന്ത്യൻ എംബസി കോൺസുലാർ ക്യാംപ് 26ന്

മസ്‌കത്ത് : മസ്‌കത്ത് ഇന്ത്യൻ എംബസി, സുഹാർ ഇന്ത്യൻ സോഷ്യൽ ക്ലബ്ബുമായി സഹകരിച്ച് കോൺസുലാർ ക്യാംപ് സംഘടിപ്പിക്കുന്നു. സുഹാറിലെ ജിൻഡാൾ ടൗൺഷിപ്പ് ഹാളിൽ ഈ മാസം 26 ന് രാവിലെ 10 മുതൽ ഉച്ചക്ക്

Read More »

പഹല്‍ഗാം ഭീകരാക്രമണം: സൗജന്യ റീഷെഡ്യൂളിങ്ങും റീഫണ്ടുമൊരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

കൊച്ചി : ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഏപ്രില്‍ 30വരെ ശ്രീനഗറിലേക്കും തിരിച്ചും ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്ങിനും ക്യാന്‍സല്‍ ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് മുഴുവന്‍ തുകയും റീഫണ്ടായി ലഭിക്കുന്നതിനും അവസരമൊരുക്കി എയര്‍

Read More »

POPULAR ARTICLES