English हिंदी

Blog

sreechithra new

ഒപി ചികിത്സ കുറച്ചതു മൂലം ഉണ്ടാകുന്ന പ്രയാസം ഒഴിവാക്കുവാന്‍ ടെലിമെഡിസിന്‍ സംവിധാനവും ഏര്‍പ്പെടുത്തി. ശ്രീചിത്രയില്‍ രജിസ്റ്റര്‍ ചെയ്തു ഫയല്‍ ഉള്ളരോഗികള്‍ക്ക് ഡോക്ടറുമായി ടെലിഫോണില്‍സംസാരിച്ചു ചികിത്സ തേടാവുന്നതാണ്.

തിരുവനന്തപുരം : കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ ശ്രീചിത്ര തിരുനാള്‍ ആശുപത്രിയിലെ ഒപി പരിശോധനയിലും അഡ്മിഷന്‍ ചികിത്സയിലും നിയന്ത്രണം ഏര്‍പ്പെടുത്തി. ജീവനക്കാരിലും അഡ്മിറ്റായ ചില രോഗികളിലുംകോവിഡ് രോഗം സ്ഥിരീകരിച്ചതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.

Also read:  യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാന്‍ പി. ബിജു  അന്തരിച്ചു

അടിയന്തര ചികിത്സയെ ബാധിക്കാതെ ആയിരിക്കും നിയന്ത്രണം. സാധാരണ ചെയ്തു വരുന്ന ശസ്ത്രക്രിയകള്‍ നിലവിലുള്ള കോവിഡ് വ്യാപനം കുറയുന്നത് അനുസരിച്ചു പുനഃക്രമീകരിച്ചു നല്‍കും.

Also read:  ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് തിരിച്ചടി

ഒപി ചികിത്സ കുറച്ചതു മൂലം ഉണ്ടാകുന്ന പ്രയാസം ഒഴിവാക്കുവാന്‍ ടെലിമെഡിസിന്‍ സംവിധാനവും ഏര്‍പ്പെടുത്തി. ശ്രീചിത്രയില്‍ രജിസ്റ്റര്‍ ചെയ്തു ഫയല്‍ ഉള്ളരോഗികള്‍ക്ക് ഡോക്ടറുമായി ടെലിഫോണില്‍സംസാരിച്ചു ചികിത്സ തേടാവുന്നതാണ്. ഡോക്ടര്‍ ഒപ്പിട്ട പ്രെസ്‌ക്രിപ്ഷന്‍ ഡൌണ്‍ലോഡ് ചെയ്യുവാനും ഇതിലൂടെ സാധിക്കും. റിവ്യൂ ഫീസ് ഓണ്‍ലൈന്‍ ആയി അടക്കുവാനുള്ള ലിങ്ക് മെഡിക്കല്‍ റെക്കോര്‍ഡ്സ് ഡിപ്പാര്‍ട്‌മെന്റ് മെസ്സേജ് ആയി രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണില്‍തരുന്നതായിരിക്കും.ഫോണ്‍ : 04712524535/435/ 615

Also read:  നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള: പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് മാണി സി കാപ്പന്‍

ഇമെയില്‍ ആയും ടെലിമെഡിസിന്‍ അപേക്ഷ നല്‍കാവുന്നതാണ് mrd@sctimst.ac.in