ഇംഗ്ലണ്ടിലും നെതര്‍ലന്‍ഡിലും ആശുപത്രികളിലേക്ക് കോവിഡ് ഡ്യൂട്ടിക്കായി ആളുകളെ ആവശ്യ മുണ്ടെന്നും മൂന്നുലക്ഷം രൂപ സാലറി ഉണ്ടെന്നും ഒഎല്‍എക്‌സ് പോലുള്ള ഓണ്‍ ലൈന്‍ സ്ഥാപന ങ്ങള്‍ വഴി പരസ്യം ചെയ്താണ് ഉദ്യോഗാര്‍ത്ഥികളെ ചതിക്കുഴിയില്‍ വീഴ്ത്തു ന്നത്
കൊച്ചി: വ്യാജ റിക്രൂട്ട്‌മെന്റ് സ്ഥാപന ഉടമ കൊച്ചിയില്‍ അറസ്റ്റില്‍. എറണാകുളം ദിവാന്‍സ് റോഡി ല്‍ ബ്രില്ലാന്റോ എച്ച്ആര്‍ മാനേജ്‌മെന്റ് പ്രൈ വറ്റ് ലിമിറ്റഡ് ഉടമ നെടുമങ്ങാട് സ്വദേശി താജുദ്ദീനാ ണ് അറസ്റ്റിലായത്. കോവിഡിന്റെ പേരില്‍ വിദേശത്തേക്ക് വ്യാജ റിക്രൂട്ട്‌മെന്റ് നടക്കുന്നതായി രഹ സ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇയാളെ എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാല്‍ജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഇംഗ്ലണ്ടിലും നെതര്‍ലന്‍ഡിലും ആശുപത്രികളിലേക്ക് കോവിഡ് ഡ്യൂട്ടിക്കായി ആളുകളെ ആവശ്യ മുണ്ടെന്നും മൂന്നുലക്ഷം രൂപ സാലറി ഉണ്ടെന്നും ഒഎല്‍എക്‌സ് പോലുള്ള ഓണ്‍ലൈന്‍ സ്ഥാപന ങ്ങള്‍ വഴി പരസ്യം ചെയ്താണ് ഉദ്യോഗാര്‍ത്ഥികളെ ചതിക്കുഴിയില്‍ വീഴ്ത്തുന്നത്. +2 മാത്രമാത്രമായി രുന്നു വിദ്യാഭ്യാസയോഗ്യത. ഇംഗ്ലണ്ടിലേക്ക് 70000 രൂപയും നെതര്‍ലന്‍ഡ്‌ലേക്ക് മൂന്ന് ലക്ഷം രൂപ യുമാണ് സര്‍വീസ് ചാര്‍ജ്. ഇം ഗ്ലണ്ടിലേക്ക് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ പതിനായിരം രൂപയും പാസ്‌പോര്‍ട്ടും നെതര്‍ലന്‍ഡിലേക്ക് മുപ്പതിനായിരം രൂപയും പാസ്‌പോര്‍ട്ടും കൊടുക്കണം.
ഒരാഴ്ചയായി പ്രതിയുടെ ഓഫീസ് പൊലീസ് നിരീക്ഷണത്തിലായിരുന്നു. കുട്ടികളെ ഉദ്യോഗാര്‍ത്ഥി കളായി തരപ്പെടുത്തി പൊലീസ് പ്രതിയുടെ മുഴുവന്‍ വിവരങ്ങളും മനസ്സിലാക്കി. തുടര്‍ന്ന് പൊലീ സ് കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് ഓഫീസ് തുറന്നു എന്ന കാരണത്തില്‍ ഓഫീസില്‍ കയറി പ്രതിയുടെ ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. തുടര്‍ന്ന് ഓഫീസ് സ്റ്റാഫ് മുഖേന കോവിഡ് ലംഘനത്തിന് പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട് എന്ന് അറിയിക്കുക യും ചെയ്തു. സ്‌റ്റേഷനില്‍ വന്ന് ഫൈന്‍ അടക്കണമെന്നും അല്ലെങ്കില്‍ അഡ്രസ്സില്‍ പൊലീസ് പോകുമെന്നും അറിയിച്ചു. തുടര്‍ന്ന് പിഴയടയ്ക്കാന്‍ എത്തിയപ്പോള്‍ പ്രതിയെ പൊലീസ് പിടികൂടു കയായിരുന്നു.
പ്രതി സൈനുദ്ദീന് തിരുവനന്തപുരം, ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ അഡ്രസ്സ് ഉള്ളതായി പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തി. കമ്പനി രജിസ്റ്റര്‍ ചെയ്തത് മറ്റൊരാളുടെ പേരിലും, ഓഫീ സ് റെന്റ് എഗ്രിമെന്റ് വേറൊരാളുടെ പേരിലുമാണ് ചെയ്തിരിക്കുന്നത്. വിദേശ റിക്രൂട്ട്‌മെന്റ് നടത്തു ന്നതിനുള്ള യാതൊരുവിധ ലൈസന്‍സും ഇയാളുടെ സ്ഥാപനത്തിന് ഇല്ലെന്ന് വ്യക്തമായി.