കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ കോവി ഡ് സ്ഥിരീകരിച്ച കായംകുളം സ്വദേശിയായ 65 കാരന്റെ നില ഗുരുതരമായി തുടരുന്നതായി മെഡിക്കൽ ബുള്ളറ്റിൻ. ഗുരുതരമായ വിവിധ അസുഖങ്ങളെ തുടർന്നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ഇദ്ദേഹം ചികിത്സയിൽ കഴിഞ്ഞിരുന്നത്..കോവിഡ് ബാധയെ തുടർന്നു ഇദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.വെന്റിലേറ്റർ സഹായത്തോടെ വിദഗ്‌ധ ചികിത്സ നൽകി വരുകയാണെന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. എന്നാൽ ഇദ്ദേഹത്തിന് എവിടെ നിന്ന് രോഗം ബാധിച്ചു എന്ന് ഇനിയും വ്യക്തമല്ല. സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരു മുൾപ്പെടെ നിരവധി പേരേ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
