കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുകള്‍ പ്രസിദ്ധീകരിക്കുന്നത് പുനസ്ഥാപിക്കാന്‍ സര്‍ ക്കാരിന്റെ തീരുമാനം. നാളെ മുതല്‍ പ്രതിദിന കോവിഡ് വിവര പട്ടികയില്‍ പേരുകള്‍ വീ ണ്ടും ഉള്‍പ്പെടുത്തും. പേരും വയസും സ്ഥലവും നാളെ മുതല്‍ വെബ്സൈറ്റില്‍ പ്രസിദ്ധീ കരിക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ പേരുള്‍പ്പെടെയുള്ള വി വരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ആരോഗ്യ വകുപ്പി ന്റെ വെബ്സൈറ്റിലുള്ള ബുള്ളറ്റിനിലൂടെ ജില്ലയും വയസും മരണ തീയതിയും വച്ച് പ്രസിദ്ധീ കരിച്ചു വരുന്നുണ്ട്.
ഇനിമുതല്‍ പേരും വയസും സ്ഥലവും വച്ച് പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആരോ ഗ്യ വകുപ്പിന്റെ വെബ് സൈറ്റില്‍ നാളെ മുത ല്‍ ഇത് പ്രസിദ്ധീകരിക്കുന്നതാണെന്നും മന്ത്രി അറിയി ച്ചു. 2020 ഡിസംബറിലാണ് സര്‍ക്കാര്‍ പേരുകള്‍ പുറത്തു വിടുന്നത് നിര്‍ത്തിയത്. മരണ പട്ടിക വി വാദമായതോടെയാണ് സര്‍ക്കാര്‍ പേരുകള്‍ നല്‍കുന്നത് നിര്‍ത്തിയത്.
മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. കോവിഡ് മരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചവയാണ് പരസ്യപ്പെടുത്തുന്നത്. 2020 ഡിസംബറിലാണ് മരിച്ചവരുടെ പേ രുവിവരങ്ങള്‍ പുറത്തുവിടുന്നത് അവസാനിപ്പിച്ചത്.
എല്ലാം കേന്ദ്ര മാര്‍ഗനിര്‍ദേശമനുസരിച്ചാണെന്നും ഇതുവരെ വ്യാപക പരാതികളുണ്ടാ യിട്ടില്ലെന്നു മാണ് സര്‍ക്കാരിന്റെ വിശദീകരണം. കേന്ദ്ര മാര്‍ ഗനിര്‍ദേശത്തില്‍ പോരായ്മകളുണ്ടെന്ന നിലപാടും നിലവില്‍ സര്‍ക്കാരിനില്ല. നഷ്ടപരിഹാരം നല്‍കുന്നതില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശത്തിനായി കാത്തി രിക്കുകയാണെന്നും സര്‍ക്കാര്‍ പറയുന്നു.
കോവിഡ് മരണ കണക്കിനെച്ചൊല്ലി സര്‍ക്കാരും പ്രതിപക്ഷവും ഏറ്റുമുട്ടുന്നതിനിടെയാണ് തീരു മാ നം എന്നത് ശ്രദ്ധേയമാണ്. പട്ടിക പുനപ്രസി ദ്ധീകരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ പ്രതിപ ക്ഷം കണക്കുകള്‍ ശേഖരിച്ച് പട്ടിക പുറത്തുവിടുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അര്‍ഹരായ വരെപ്പോലും പുറത്താക്കിയ സംസ്ഥാനത്തിന്റെ കോവിഡ് മരണ പട്ടികക്കെതിരെ ആക്ഷേപം ശ ക്തമാകുമ്പോഴും സമഗ്രമായ പുനപരിശോധ നയ്ക്കില്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.