വിദേശത്തു നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്കുള്ള എയര്‍ സുവിധ രജിസ്ട്രേഷന്‍ ഒഴി വാക്കി കേന്ദ്ര സര്‍ക്കാര്‍. അന്താരാഷ്ട്ര യാത്രക്കാര്‍ നിര്‍ബന്ധമായി എയര്‍ സുവിധ ഫോ മുകള്‍ പൂരിപ്പിക്കണമെ ന്നായിരുന്നു ഇതുവരെയുണ്ടായിരുന്ന നിബന്ധന
ന്യൂഡല്‍ഹി: വിദേശത്തു നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്കുള്ള എയര്‍ സുവിധ രജിസ്ട്രേഷന്‍ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. അന്താരാഷ്ട്ര യാത്രക്കാര്‍ നിര്‍ബന്ധമായി എയര്‍ സുവിധ ഫോമുകള്‍ പൂരിപ്പിക്കണമെന്നായിരുന്നു ഇതുവരെയുണ്ടായിരുന്ന നിബന്ധന. ഇത് തിങ്കളാഴ്ച മുതല്‍ ഒഴിവാ ക്കിയതായി സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു.
കോവിഡ് വ്യാപിച്ച ഘട്ടത്തിലായിരുന്നു എയര്‍ സുവിധ സംവിധാനം നിര്‍ബന്ധമാക്കിയത്. വൈറസ് വ്യാപനം കുറഞ്ഞതോടെയാണ് ഇപ്പോഴത്തെ തീരുമാനം. ഇന്ത്യയിലെത്തുന്ന എല്ലാ അന്താരാഷ്ട്ര യാ ത്രക്കാരും നിര്‍ബന്ധമായും പൂരിപ്പിക്കേണ്ട സ്വയം പ്രഖ്യാപന ഫോമായിരുന്നു ഇത്. ഫോമില്‍ യാത്ര ചെയ്ത് എത്തിയ വ്യക്തിയുടെ നി ലവിലെ ആരോഗ്യ സ്ഥിതിയും സമീപകാല യാത്രാ വിശദാംശങ്ങള ടക്കമുള്ളവയും പൂരിപ്പിച്ച് നല്‍കേണ്ടിയിരുന്നു. കോവിഡ് കുറഞ്ഞ പശ്ചാത്തലത്തിലാണ് മാര്‍ഗ നി ര്‍ദ്ദേശങ്ങള്‍ പരിഷ്‌കരിച്ചതെന്ന് മന്ത്രാലയം അറിയിച്ചു.