കോട്ടയം പുതുപ്പള്ളിയില്‍ ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊന്നു. പുതുപ്പള്ളി പെരുംകാവില്‍ ഇന്ന് രാവിലെ യാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. റോസന്ന എന്ന യുവതിയാണ് ഭര്‍ത്താവ് പടനിലം പയ്യപ്പാടി പെരുങ്ങാവ് വീട്ടില്‍ സജിയെ വെട്ടി കൊന്നത്
കോട്ടയം: പുതുപ്പള്ളി പയ്യപ്പാടിയില്‍ ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊന്നു. പയ്യപ്പാടി പെരുങ്കാവ് പടനിലം വീട്ടില്‍ സിജി (49)ആണ് കൊല്ലപ്പെട്ടത്. ഭാര്യ റോസന്ന മകനൊപ്പം കൃത്യത്തിന് ശേഷം വീട് വിട്ടിറങ്ങി. പു തുപ്പള്ളി പെരുംകാവില്‍ ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
കൊലപാതകത്തിന് ശേഷം റോസന്നയെയും മകളെയും കാണാതായിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചര യോടെ മകനെയും കൂട്ടി യുവതി വീട്ടില്‍ നിന്ന് പുറത്തേക്ക് പോയത് കണ്ടവരുണ്ട്. രാവിലെ എട്ടരയായി ട്ടും വീട്ടില്‍ നിന്നും അനക്കമൊന്നും കേള്‍ക്കാതിരുന്നതോടെ അയല്‍വാസികള്‍ നടത്തിയ പരിശോധന യിലാണ് സിജിയുടെ മൃതദേഹം കണ്ടെത്തിയത്.
തുടര്‍ന്ന് നാട്ടുകാര്‍ പഞ്ചായത്ത് അംഗത്തെയും പൊലീസിനെയും വിവരം അറിയിച്ചു. ഈസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ റിജോ പി ജോസഫിന്റെ നേതൃത്വത്തിലുള്ള പൊ ലീസ് സംഘം സ്ഥലത്തെത്തി ഇന്‍ക്വ സ്റ്റ് അടക്കമുള്ള നടപടികള്‍ ആരംഭിച്ചു. അഗതിമന്ദിരത്തില്‍ കഴിഞ്ഞിരുന്ന യുതിയെ സിജി വിവാഹം കഴിക്കുകയായിരുന്നുവെന്ന് നാ ട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
റോസന്നക്ക് മാനസിക പ്രശ്‌നം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പി ച്ചിരുന്ന യുവതി ഇടയ്ക്കിടെ വീട് വിട്ട് പോകുന്നത് പതിവായിരുന്നു. മുമ്പ് മാനസിക പ്രശ്‌നം കാരണം റോസ ന്ന വീടുവിട്ടിറങ്ങിയിരുന്നു.