ചീഫ് എഡിറ്ററായിരുന്ന പി രാജീവ് മന്ത്രിയാകുന്ന സാഹചര്യത്തിലാണ് കോടിയേരിയെ നിയമിക്കാന്‍ സംസ്ഥാന സെക്രട്ടറിയറ്റ് തീരുമാനിച്ചത്
തിരുവനന്തപുരം : സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായി പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ നിയമിച്ചു. ചീഫ് എഡിറ്ററായിരുന്ന പി രാജീവ് മന്ത്രിയാകുന്ന സാഹചര്യത്തിലാണ് കോടിയേരിയെ നിയമിക്കാന്‍ സംസ്ഥാന സെക്രട്ടറിയറ്റ് തീരുമാനിച്ചത്.
നേരത്തെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സ്ഥാനത്ത് നിന്ന് അവധിയില്‍ പോ യിരുന്നു. കോടിയേരിയുടെ മകന്‍ ബിനീഷ് കോടി യേരി മയക്കുമരുന്ന് കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ ജയിലിലായ പശ്ചാത്തലത്തില്‍ കൂടി യായിരുന്നു കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിയേണ്ടിവന്നത്.
2006 മുതല്‍ 2011 വരെ കേരളത്തിലെ ആഭ്യന്തര, വിനോദസഞ്ചാരവകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി പ്രവര്‍ത്തിച്ചിരുന്നു. പതിമൂന്നാം കേ രളനിയമസഭയിലെ പ്രതിപക്ഷ ഉപനേതാവാ യിരു ന്നു. തലശ്ശേരി നിയമസഭാമണ്ഡലത്തെയാണ് അദ്ദേഹം 2001 മുതല്‍ 2016 വരെ പ്രതിനിധീ കരിച്ചിരു ന്നത്.
2015 ഫെബ്രുവരി 23ന് ആലപ്പുഴയില്‍ നടന്ന സിപിഎം ഇരുപത്തിയൊന്നാം സംസ്ഥാനസമ്മേള നത്തിലാണ് കോടിയേരി ബാലകൃഷ്ണനെ ആദ്യമായി സിപിഎം സംസ്ഥാന സെക്രട്ടറിയായി തെര ഞ്ഞെ ടുത്തത്. 2018 ഫെബ്രുവരി 26ന് തൃശൂരില്‍ നടന്ന സിപിഎം ഇരുപത്തിരണ്ടാമത്തെ സംസ്ഥാ ന സമ്മേളനത്തില്‍ കോടിയേരി ബാലകൃഷ്ണനെ സിപിഐ സംസ്ഥാനസെക്രട്ടറിയായി വീണ്ടും തെ രെഞ്ഞെടുത്തു. ആരോഗ്യപരമായ കാരണങ്ങളാല്‍ 2020 ല്‍ സെക്രട്ടറിസ്ഥാനത്തുനിന്ന് താല്‍ ക്കാലികമായി മാറി.