തിരുവനന്തപുരം: ബിജെപി അധികാരത്തിലെത്തിയാൽ ഉത്തർപ്രദേശ് മാതൃകയിൽ ലൗ ജിഹാദിനെതിരെ നിയമനിർമാണം നടത്തുമെന്ന് കേന്ദ്രമന്ത്രി ഡി വി സദാനന്ദ ഗൗഡ. ദേവസ്വം ബോർഡ് സംവിധാനം നിർത്തി, ബോർഡിനെ വിശ്വാസികൾക്ക് വിട്ടുനൽകും.
ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് ‘ഇടതുപക്ഷ സർക്കാരിനെതിരെ എൻഡിഎ കുറ്റപത്രം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗൗഡ. ലൗ ജിഹാദ് കേസുകൾ കേരളത്തിൽ കൂടുതലാണെന്നും ക്രിസ്ത്യൻ വിഭാഗത്തെയാണ് ലക്ഷ്യമിടുന്നതെന്നും ഗൗഡ ആരോപിച്ചു