കേന്ദ്രാനുമതി ലഭിക്കാതെ കെ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാവില്ലെന്ന് മുഖ്യമ ന്ത്രി പിണറായി വിജയന്‍. എന്തുവന്നാലും പദ്ധതി നടപ്പാക്കുമെന്ന് ആവര്‍ത്തി ച്ചിരുന്ന മുഖ്യമന്ത്രി ഇതാദ്യമായാണ് പദ്ധതിയ്ക്കെതിരെ പരസ്യമായി പ്രസ്താവന നടത്തു ന്നത്
തിരുവനന്തപുരം : കേന്ദ്രാനുമതി ലഭിക്കാതെ കെ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാവി ല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘കേന്ദ്രത്തിന്റെ നിലപാട് നേരത്തെ അനുകൂലമായിരുന്നു, ഇപ്പോള്‍ അ വര്‍ ശങ്കിച്ച് നില്‍ക്കുകയാണ്. കെ റെയിലിന് കേന്ദ്രാനുമതി പ്രധാനമാണ്’- മുഖ്യമന്ത്രി വ്യക്തമാക്കി. രാ ഷ്ട്രീയ സമരങ്ങളുടെ കാര്യത്തില്‍ നിശബ്ദരാകരുതെന്നും പ്രതിപക്ഷ സമരം വിക സനം അട്ടിമറിക്കാനാ ണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ വികസന സെമി നാറില്‍ പങ്കെടുക്കുകയായിരുന്നു മുഖ്യമന്ത്രി.
എന്തുവന്നാലും പദ്ധതി നടപ്പാക്കുമെന്ന് ആവര്‍ത്തിച്ചിരുന്ന മുഖ്യമന്ത്രി ഇതാദ്യമായാണ് പദ്ധ തിയ്ക്കെതിരെ പരസ്യമായി പ്രസ്താവന നടത്തുന്നത്. തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലവും നിലവി ലെ രാഷ്ട്രീയ സാഹചര്യങ്ങളുമാകാം മുഖ്യമന്ത്രി നിലപാട് തിരുത്തുന്നതിന് കാരണമായതെന്നാ ണ് വിലയിരുത്തല്‍.
വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുന്നവര്‍ കൂട്ടത്തില്‍ തന്നെയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വന്‍കിട പദ്ധതിക്കായുള്ള സ്ഥലത്തില്‍ നിന്ന് മൂന്ന് സെന്റ് സ്ഥലം മറ്റൊരാവശ്യത്തിനായി ആവശ്യ പ്പെട്ട കൗണ്‍സിലറുടെ ഉദാഹരണം പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. ‘ഉത്തമ നായ സഖാവ്’ എന്നാണ് കൗണ്‍സിലറെ പിണറായി പരാമര്‍ശിച്ചത്. ‘ഒന്നും നമ്മുടെ കെയര്‍ ഓഫില്‍ വേണ്ടട്ടോ…’എന്നും മുഖ്യമന്ത്രി പറഞ്ഞു.