ബിജെപി കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിലെ വാര്‍ത്താസമ്മേളനത്തില്‍ നിന്നാണ് മാധ്യമപ്രവര്‍ത്തകനെ പുറത്താക്കിയത്. വാര്‍ത്താസമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് പ്രവര്‍ത്തകര്‍ പുറത്ത് പോവാന്‍ ആവശ്യപ്പെടുകയായിരുന്നു
കോഴിക്കോട് : ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകനെ ഇറക്കിവിട്ടു.തളിയിലെ ജില്ലാകമ്മിറ്റി ഓഫീസിലെ വാര്‍ത്താസമ്മേളനത്തില്‍ നിന്നാണ് മാധ്യമപ്രവര്‍ത്തകനെ പുറത്താക്കിയത്. വാര്‍ത്താസമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് പ്രവര്‍ത്തകര്‍ പുറത്ത് പോവാന്‍ ആവശ്യപ്പെ ടുകയായിരുന്നു.
നേരത്തെ കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ ഡല്‍ഹിയില്‍ വിളിച്ച ഔദ്യോഗിക വാര്‍ത്താ സമ്മേ ളനത്തില്‍ നിന്നും ഏഷ്യാനെറ്റ് പ്രതിനിധിയെ ഇറക്കിവിട്ടിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌ക രണത്തിനുള്ള ബിജെപി തീരുമാനത്തിന്റെ ഭാഗമായിട്ടായിരുന്നു മാധ്യമ പ്രവര്‍ത്തകരെ ഇറക്കി വിടുന്നത്.