കുവൈത്ത് സിറ്റി : രാജ്യത്തെ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച കുറ്റങ്ങൾക്ക് 610 വിദേശികളെ നാടുകടത്തിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡിസംബർ 1 മുതൽ 5 വരെയുള്ള ദിവസങ്ങളിലെ കണക്കാണിത്.തുടർന്ന്, ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് നടത്തിയ 20 ഇടങ്ങളിലായി പരിശോധന നടത്തി. ഇതിൽ റസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 317 പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ നടപടികൾ സ്വീകരിച്ചുവരുകയാണെന്നും മന്ത്രാലയം അറിയിച്ചു.