കുവൈത്തില്‍ നിരവധി മലയാളികള്‍ തൊഴിലെടുക്കുന്ന മേഖലയായ റെസ്റ്റോറന്റ് കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് അടച്ചു പൂട്ടലിന്റെ വക്കിലായിരുന്നു
ദീര്‍ഘനാളായി കോവിഡ് മൂലം പ്രതിസന്ധിയിലായ കുവൈത്തിലെ റെസ്റ്റോറന്റുകള്‍ വീണ്ടും സജീവമാകുന്നു. ഡൈന്‍ ഇന്‍ സേവനങ്ങള്‍ക്ക് മന്ത്രിസഭ അനുമതി നല്‍കിയതാണ് റെസ്റ്റോറന്റ് മേഖലയിലെ ഉണര്‍വിനു കാരണം. ഞായറാഴ്ച മുതല്‍ ഉപഭോക്താക്കളെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് രാജ്യത്തെ ഭക്ഷണശാലകള്‍.
ഏറെ നാളായി ഹോം ഡെലിവറി സര്‍വീസില്‍ ഒതുങ്ങുകയായിരുന്ന കുവൈത്തിലെ റെസ്റ്റോ റന്റുകളില്‍ ഞായറാഴ്ച മുതല്‍ തീന്മേശകളും സജീ വമാകും. ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ചു ഡൈന്‍ ഇന്‍ ഒരുക്കാന്‍ മന്ത്രിസഭ അനുമതി നല്‍കിയതോടെ കസ്റ്റമേഴ്സിനെ സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് റസ്റ്റോറന്റുകള്‍.
രാവിലെ അഞ്ചു മുതല്‍ രാത്രി എട്ടു വരെയാണ് ഡൈന്‍ ഇന്‍ അനുമതി. ദീര്‍ഘനാളായി വലിയ പ്രതിസന്ധിയിലായിരുന്ന സ്ഥാപനങ്ങള്‍ക്ക് ഇതു തന്നെ വലിയ ആശ്വാസമാണ്. കുവൈത്തില്‍ നിരവധി മലയാളികള്‍ തൊഴിലെടുക്കുന്ന മേഖലയായ റെസ്റ്റോറന്റ് കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് അടച്ചു പൂട്ടലിന്റെ വക്കിലായിരുന്നു.
വിദേശികളുടെ പ്രവേശന വിലക്ക് നീക്കി വിമാന സര്‍വീസ് സാധാരണ നിലയിലായാലേ പ്രതിസ ന്ധിക്ക് കാര്യമായ അയവുവരൂ. എന്നാലും നിയന്ത്രങ്ങളില്‍ ഇളവ് വരുത്തിയ തീരുമാനം പകരുന്ന ആശ്വാസം ചെറുതല്ലെന്നാണ് റെസ്റ്റോറന്റ് ഉടമകള്‍ പറയുന്നു.