ആറു ഗവര്‍ണറേറ്റുകളില്‍ മതകാര്യ വകുപ്പിന് കീഴിലുള്ള പള്ളികളില്‍ പെരുന്നാള്‍ നമസ്‌കാരം ഉണ്ടാകും.
കുവൈത്ത് സിറ്റി : ബലിപ്പെരുന്നാള്‍ നമസ്‌കാരത്തിന് 46 ഇടങ്ങളില്‍ സജ്ജീകരണങ്ങള്‍ ഒരുക്കി. പള്ളികള്‍ക്ക് പുറമേ ഈദ് ഗാഹുകള്‍ ഒരുക്കിയാണ് നമസ്‌കാരത്തിന് സജ്ജമാക്കിയിട്ടുള്ളത്.
പള്ളികളിലും ഈദ്ഗാഹുകളിലും പുലര്‍ച്ചെ 5.16 ന് പെരുന്നാള്‍ നമസ്‌കാരം ആരംഭിക്കും.
ആറു ഗവര്‍ണറേറ്റുകളില്‍ മതകാര്യ വകുപ്പിന് കീഴിലുള്ള പള്ളികളില്‍ പെരുന്നാള്‍ നമസ്‌കാരം ഉണ്ടാകും.
സ്റ്റേഡിയങ്ങള്‍, യൂത്ത് സെന്ററുകള്‍, പള്ളികളോട് ചേര്‍ന്ന മൈതാനങ്ങള്‍ എന്നിവടങ്ങളിലാണ് നമസ്‌കാരത്തിന് സജ്ജമാക്കിയിട്ടുള്ളത്.
കുവൈത്തിലെ വിവിധ പള്ളികളില്‍ മലയാളത്തിലും പെരുന്നാള്‍ ഖുത്തുബ ഉണ്ടാകും. ഇതിനായി മതകാര്യ വകുപ്പിന്റെ അനുമതി വാങ്ങിയിട്ടുണ്ട്. മലയാളത്തിലുള്ള ഖുത്തുബയ്ക്ക് കേരള ഇസ്ലാഹി സെന്റര്‍, ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.