കു​ഴ​ൽ​ക്കി​ണ​റു​ക​ൾ​ക്ക്​​ ലൈ​സ​ൻ​സ്​ നി​ർ​ബ​ന്ധ​മാ​ക്കി:സൗദി

2367401-untitled-1 (1)

റിയാദ്: കുഴൽക്കിണറുകൾക്ക് ലൈസൻസ് നിർബന്ധമാണെന്നും അതില്ലാത്ത കുഴൽക്കിണറിലെ വെള്ളം ഉപയോഗിച്ചാൽ 50,000 റിയാൽ പിഴ ചുമത്തുമെന്നും സൗദി പരിസ്ഥിതി-ജലം-കൃഷി മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ജല ഉപയോഗ നിയമവും നിർവഹണ ചട്ടങ്ങളും അനുസരിച്ച് ഭൂഗർഭജല സ്രോതസ്സുകൾ (കുഴൽക്കിണറുകൾ) ഉപയോഗിക്കുന്നതിനുള്ള ലൈസൻസുകൾ നൽകുന്നതിനും അവയുടെ ലംഘനങ്ങൾ തരം തിരിക്കുന്നതിനുമുള്ള പുതിയ വ്യവസ്ഥകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ലൈസൻസില്ലാതെ കുഴൽക്കിണർ കുഴിക്കാനോ നിലവിലുള്ളത് വികസിപ്പിക്കാനോ അതിലുള്ള വെള്ളം ഉപയോഗിക്കുകയോ ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു. ഭൂഗർഭജല സ്രോതസ്സുകൾ സംരക്ഷിക്കുന്നതിനും അവയുടെ സുസ്ഥിരത ഉറപ്പുവരുത്തുന്നതിനും ഉപയോഗങ്ങൾ നിയന്ത്രിക്കുന്നതിനുമാണ് ലൈസൻസ് ഏർപ്പെടുത്തിയത്. പുതിയ വ്യവസ്ഥകൾ പ്രസിദ്ധീകരിച്ച തീയതി മുതൽ ഒരു വർഷത്തിനുള്ളിൽ ഒന്നോ അ തിലധികമോ കുഴൽക്കിണറുകളുള്ള എല്ലാവരും ലൈസൻസിനുവേണ്ടി അപേക്ഷിക്കണം. മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ഇതിനുള്ള സൗകര്യമുണ്ട്.
പുതിയ കിണർ കുഴിക്കുകയോ, ആഴം കൂട്ടുകയോ, പഴയ കിണർ വൃത്തിയാക്കുകയോ ചെയ്യുന്നതിനെല്ലാം ഈ നിയന്ത്രണങ്ങൾ ബാധകമാണ്. കിണർ നിർമാണം, ആഴം കൂട്ടൽ അല്ലെങ്കിൽ വൃത്തിയാക്കൽ എന്നിവ പൂർത്തിയാക്കിയ തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഉപയോഗത്തിനുള്ള ലൈസൻസ് നേടണം. അല്ലെങ്കിൽ നിലവിലുള്ള ലൈസൻസിൽ ഡാറ്റ അപ്ഡേറ്റ് ചെയ്യാൻ അപേക്ഷിക്കണം. കിണറുള്ള ഒരു വസ്തുവിന്റെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുമ്പോൾ ഉപയോഗ ലൈസൻസ് കൈമാറുന്നതിനുള്ള വ്യവസ്ഥകളും നിയന്ത്രണങ്ങളും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Also read:  ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു

പുതിയ ഉടമ ഭൂമിയുടെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്ത തീയതി മുതൽ 90 ദിവസത്തിനുള്ളിൽ ആവശ്യമായ നിബന്ധനകൾ പൂർത്തിയാക്കിയതിനുശേഷം ഉപയോഗ ലൈസൻസ് കൈമാറുന്നതിനുള്ള അപേക്ഷ സമർപ്പിക്കണം. മുൻ ഉടമക്ക് ലൈസൻസ് ഇല്ലെങ്കിൽ പുതിയ ഉപയോഗ ലൈസൻസിന് അപേക്ഷിക്കണം. ലൈസൻസിലെ ആവശ്യത്തിനല്ലാതെ മറ്റു ആവശ്യങ്ങൾക്ക് ഭൂഗർഭജല സ്രോതസ്സുകൾ (കിണറു കൾ) ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ആവശ്യമാണെങ്കിൽ പുതിയ ഉപയോഗ ലൈസൻസ് നേടേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

Also read:  ഷാ​ർ​ജ​യി​ൽ നാ​ല്​ വെ​യ​ർ​ഹൗ​സു​ക​ളി​ൽ തീ​പി​ടി​ത്തം.!

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES