കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിച്ച ഒ.ബി.സി. മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഋഷി പല്‍പ്പുവിനെയാണ് ബി.ജെ.പി.യുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്
തൃശൂര്‍ : കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിച്ച ബിജെപി നേതാവിനെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് പുറത്താക്കി. ഒ.ബി.സി. മോര്‍ച്ച സംസ്ഥാ ന വൈസ് പ്രസിഡന്റ് ഋഷി പല്‍പ്പുവിനെ ബി.ജെ.പി.യുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറ ത്താക്കിയത്. കുഴല്‍പ്പണക്കേസില്‍ തൃശ്ശൂര്‍ ജില്ലാ നോതാക്കളെ കുറ്റപ്പെടുത്തി സാമൂഹിക മാധ്യ മത്തില്‍ എഴുതിയതിനാണ് ഋഷി പല്‍പ്പുവിനെ പാര്‍ട്ടി അച്ചടക്കത്തിനു വിരുദ്ധമായി പ്രവര്‍ത്തി ച്ചെന്ന് കാരണം പറഞ്ഞു പുറത്താക്കിയത്.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് പുറത്താക്കിയതെന്നാണ് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അറിയിച്ചത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് വാഴാനി ഡി വിഷനില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിയായിരുന്നു ഋഷി പല്‍പ്പു.
ഇതിനിടെ ബി.ജെ.പി. നേതാവ് വധഭീഷണി മുഴക്കിയെന്ന് കാണിച്ച് ഋഷി പല്‍പ്പു തൃശ്ശൂര്‍ വെസ്റ്റ് പോലീസില്‍ പരാതി നല്‍കി. തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.ആര്‍. ഹരി ഭീഷണിപ്പെടു ത്തിയെന്നാണ് പരാതി. കുഴല്‍പ്പണക്കേസിനെപ്പറ്റിയുള്ള എഫ്.ബി. പോസ്റ്റാണ് ഭീഷണിക്ക് കാരണമെന്ന് ഋഷി പല്‍പ്പു പരാതിയില്‍ പറയുന്നുണ്ട്.