നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ ക്രൈംബ്രാഞ്ച് സംഘം ജ യിലിലെത്തി ചോദ്യം ചെയ്തു. എറണാകുളം സബ്ജയിലില്‍ എത്തിയാണ് സുനിയെ ചോ ദ്യം ചെയ്തത്. കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് അന്വേഷണ സംഘത്തി ന്റെ നിര്‍ണായക നീക്കം
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ ക്രൈംബ്രാഞ്ച് സംഘം ജയിലിലെ ത്തി ചോദ്യം ചെയ്തു. എറണാകുളം സബ്ജയിലില്‍ എത്തിയാണ് സുനിയെ ചോദ്യം ചെയ്തത്. കേസിന്റെ തുട രന്വേഷണത്തിന്റെ ഭാഗമായാണ് അന്വേഷണസംഘത്തിന്റെ നിര്‍ണായക നീക്കം. സംവിധായകന് ബാല ചന്ദ്രകുമാറിന്റെ വെളി പ്പെടുത്തലുകളുടെ നിജസ്ഥിതിയാണ് അന്വേഷണ സംഘം പരിശോധിച്ചത്.
നടന് ദിലീപിനെ കാണാനെത്തിയപ്പോള്‍ സുനില്‍ കുമാറിനൊപ്പം കാറില്‍ യാത്ര ചെയ്തിട്ടുണ്ടെന്നും ദിലീ പിന്റെ സഹോദരന് സുനില്‍ കുമാറിന് പണം നല്‍കിയത് കണ്ടിട്ടുണ്ടെന്നതടക്കമുള്ള വിവരങ്ങള്‍ നേര ത്തെ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ബാലചന്ദ്രകുമാറിനെ കണ്ടതടക്കമുള്ള കാര്യം പള്സ ര്‍ സുനി സമ്മതിച്ചതായാണ് വിവരം.
ഹൈകോടതിയില്‍ ഇന്ന് കേസ് വന്നതിന് ശേഷമാണ് ക്രൈംബ്രാഞ്ചിന്റെ ഭാഗത്ത് നിന്നും ഇത്തര ത്തി ലുള്ള ഒരു നീക്കം. കേസില്‍ പള്‍സര്‍ സുനിക്കെതിരായ വല്ല നീക്കവും നടന്നിട്ടണ്ടോ എന്നും എന്തുകൊ ണ്ടാണ് ദിലീപിന്റെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള നിലപാട് ഉണ്ടായത് എന്നും പരിശോധിക്കും. നേര ത്തെ പള്‍സര്‍ സുനി ജയിലില്‍ വെച്ച് എഴുതിയതെന്ന തരത്തിലുള്ള കത്ത് പുറത്തുവന്നിരുന്നു. ആ ക ത്തുമായി ബന്ധപ്പെട്ട് നേരത്തെ പള്‍സര്‍ സുനിയുടെ സെല്ലില്‍ പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ചോദ്യം ചെയ്യുന്നത്.
ദിലീപ് ഫോണ്‍ അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തി യെന്ന കേസില്‍ ദിലീപ് ഫോണ്‍ അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി. ഫോണ്‍ എന്തുകൊണ്ട് കൈമാറിയില്ലെന്ന് കോടതി ആരാഞ്ഞു.ഫോണ്‍ കൈമാറാത്തത് ശരി യായ നടപടി അല്ലെന്നും ജസ്റ്റിസ് പി ഗോപിനാഥ് ചൂണ്ടിക്കാട്ടി. ദിലീപ് ഫോണ്‍ കൈമാറാത്ത തില്‍ കടുത്ത അതൃപ്തിയാണ് കോടതി രേഖപ്പെടുത്തിയത്.
ഫോണുകള്‍ ഹൈക്കാടതി രജിസ്ട്രാറിന് ജനറലിന് നല്‍കിക്കൂടേയെന്നും കോടതി ചോദിച്ചു. ഇന്നുതന്നെ ഫോണ്‍ കൈമാറണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഫോണ്‍ കൈമാറാത്ത തില്‍ കടുത്ത അതൃപ്തി അറിയിച്ച കോടതി ഹര്‍ജി പരിഗണിക്കുന്നത് ശനിയാഴ്ചത്തേക്ക് മാറ്റി. ഫോണ്‍ കൈമാറാത്തതിന്റെ കാരണങ്ങള്‍ ദിലീപിന്റെ അഭിഭാഷകന് വിശദീകരിച്ചു.ഗൂഡാ ലോചന നടന്നുവെന്ന് പറയുന്ന കാലത്തെ ഫോണുകള്‍ അല്ല അന്വേഷണ സംഘം ചോദിച്ചിരി ക്കുന്നത് എന്നാണ് പ്രധാന വാദം. താന്‍ മാധ്യമ വിചാരണ നേരിടുകയാണെന്നും തന്റെ ഭാര്യയു മായുള്ള സംഭാഷണം ഫോണിലുണ്ടെന്നും ദിലീപ് കോടതിയില്‍ അറിയിച്ചു.












