ലഹരി ഇടപാടില്‍ ബംഗളൂരുവില്‍ അറസ്റ്റിലായ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രതിക ള്‍ക്ക് സാമ്പത്തിക സഹായം നല്കി കള്ളപ്പണം വെളുപ്പിച്ചു എന്ന കേസില്‍ പ്രതിയാ ണ് ബിനീഷ് കോടിയേരി. ബിനീഷിനെതിരെ അതീവ ഗുരുതരമായ നിരീക്ഷണങ്ങ ളോടെയാണ് ഹര്‍ജി കോടതി തള്ളിയത്.
ബെംഗളൂരു: ലഹരി ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ബിനീഷ് കോടിയേരിയുടെ ആവശ്യം കോടതി തള്ളി. മുപ്പത്തിനാലാം അഡീഷ ണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയാണ് ബിനീഷ് കോടിയേരിയുടെ ആവശ്യം കോടതി തള്ളിയത്.
ലഹരി ഇടപാടില്‍ ബംഗളൂരുവില്‍ അറസ്റ്റിലായ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്കി കള്ളപ്പണം വെളുപ്പിച്ചു എന്ന കേസില്‍ പ്രതിയാണ് ബിനീഷ് കോടിയേരി. ബിനീഷിനെ തിരെ അതീവ ഗുരുതരമായ നിരീക്ഷണങ്ങളോടെയാണ് ഹര്‍ജി കോടതി തള്ളിയത്.ബിനീഷ് കോടിയേ രി, ഒന്നാം പ്രതി മുഹമ്മദ് അനൂപിന് പണം നല്‍കിയത് ലഹരികച്ചവടത്തിന് തന്നെയാണെന്ന് കോടതി നിരീക്ഷിച്ചു.
അനൂപിന്റെ ലഹരി ഇടപാടുകളെ കുറിച്ച് ബിനീഷിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. അനൂപും ബി നീഷും കൊക്കൈന്‍ ഉപയോഗിക്കുന്നത് നേരിട്ട് കണ്ടെന്ന് രണ്ട് സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. ഇതി ന്റെ അടിസ്ഥാനത്തിലാണ് കോടതി ഇക്കാര്യം ഉത്തരവില്‍ വ്യക്തമാക്കുന്നത്. അനുപ് എംഡിഎംഎ ഗുളി കളുമായി പിടിയിലാകുന്നത് ബിനീഷ് കോടിയേരിയുമായി അടുത്ത ബന്ധമുള്ള കമ്മനഹള്ളിയിലെ റോ യല്‍ സ്യൂട്ട് അപ്പാര്‍ട്ട്മെന്റില്‍ നിന്നാണ്.ഒന്നാം പ്രതിയുടെ ലഹരി വ്യാപാരം സംബന്ധിച്ച് ബിനീഷിന് നേര ത്തെ അറിവുണ്ടായിരുന്നതിന്റെ വ്യക്തമായ തെളിവുകളാണ് ഇവയെല്ലാമെന്ന് കോടതി നിരീക്ഷിച്ചു.
2020ല്‍ ആണ് ബിനീഷ് കോടിയേരി ബെംഗളുരുവില്‍ അറസ്റ്റിലായത്. ലഹരി ഇടപാട് കേസില്‍ അറസ്റ്റി ലായ ഒന്നാം പ്രതി മുഹമ്മദ് അനൂപിന് സാമ്പത്തിക സഹായം നല്‍കിയെന്ന് കണ്ടെത്തലിന്റെ അടിസ്ഥാ നത്തിലാണ് അറസ്റ്റ്.