എറണാകുളം കുമ്പളം പഞ്ചായത്ത് ഓഫീസ് വളപ്പില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പന ങ്ങാട സ്വദേശി രഞ്ജിത്തിനെയാണ് പഞ്ചായത്തിന്റെ നിര്‍മ്മാണം നട ക്കുന്ന കെട്ടിടത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെ ന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കൊച്ചി: എറണാകുളം കുമ്പളം പഞ്ചായത്ത് ഓഫീസ് വളപ്പില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പനങ്ങാട സ്വദേശി രഞ്ജിത്തിനെയാണ് പഞ്ചായത്തിന്റെ നിര്‍മ്മാ ണം നടക്കുന്ന കെട്ടിടത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊ ലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ന് രാവിലെയാണ് സംഭവം. പഞ്ചായത്ത് ഓഫീസ് പുതുക്കി പണിയുന്ന പ്രവൃത്തികള്‍ നടന്നുവരികയാ ണ്. ഇതിന്റെ ഭാഗമായി ഗ്രീന്‍ നെറ്റ് വലിച്ചു കെട്ടിയിരുന്നു. ഇതിനകത്താണ് മൃതദേഹം കണ്ടെത്തിയത്. നിര്‍മ്മാണസാമഗ്രികളോട് ചേര്‍ന്നാണ് മൃതദേഹം കിടന്നിരുന്നത്.
സമീപത്ത റോഡില്‍ രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്.രഞ്ജിത്തിന്റെ മൃതദേഹത്തില്‍ മുറിവു കണ്ടെ ത്തിയിട്ടുണ്ടെന്നും ഇത് വിശദമായ പരിശോധിച്ചാലെ എങ്ങനെ സംഭവിച്ച താണെന്ന് വ്യക്തമാകുകയു ള്ളുവെന്നും പോസ്റ്റുമോര്‍ട്ടം നടത്തേണ്ടതുണ്ടെന്നും പൊലിസ് പറഞ്ഞു. രഞ്ജിത്തിന്റെ മുഖത്ത് മര്‍ദ്ദന മേറ്റ പാടുകളുണ്ട്. മുഖത്ത് നിന്ന് ചോരയൊലിക്കുന്നുണ്ടായിരുന്നു.
ഫോറന്‍സിക്,വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നലെ രാത്രി അടിപിടിയുണ്ടായതായും പറയപ്പെടുന്നുണ്ട്.രഞ്ജിത്തിന്റെ ഏതാനും സുഹൃത്തുക്കളെയും പൊ ലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. പനങ്ങാട് പൊലീസെത്തി അന്വേഷണം ആരംഭിച്ചി ട്ടുണ്ട്.











