ന്യൂയോര്‍ക്കിലെ പൊതുപരിപാടിക്കിടെ അക്രമിയുടെ കുത്തേറ്റ പ്രശസ്ത സാഹിത്യകാ രന്‍ സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യനില ഗുരുതരം. അക്രമത്തില്‍ കരളിന് സാരമാ യി പരുക്കേറ്റിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിലെ പൊതുപരിപാടിക്കിടെ അക്രമിയുടെ കുത്തേറ്റ പ്രശസ്ത സാഹിത്യ കാരന്‍ സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യനില ഗുരുതരം. അക്രമത്തില്‍ കരളിന് സാരമായി പരു ക്കേറ്റിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്. കൈ ഞരമ്പുകള്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.ന്യൂ യോര്‍ക്കില്‍ ഒരു പരിപാടിക്കിടെയാണ് അക്രമി വേദിയിലേക്ക് ചാടിക്കയറി റുഷ്ദിയെ കുത്തിയത്.
റുഷ്ദിയുടെ കഴുത്തിനാണ് കുത്തേറ്റത്. അക്രമി കഴുത്തില്‍ രണ്ടു തവണ കുത്തിയെന്നാണ് ദൃ ക്സാക്ഷി പറയുന്നത്. റുഷ്ദി വേദിയിലെത്തി കസേരയിലിരുന്നതിന് തൊട്ടുപിന്നാലെയായിരുന്നു ആക്രമണം. സദസ്സിലിരുന്ന കറുത്ത വസ്ത്രം ധരിച്ച അക്രമി മിന്നല്‍വേഗത്തില്‍ സ്റ്റേജിലേക്കു പാ ഞ്ഞുകയറുകയായിരുന്നു. സ്റ്റേജില്‍ കുത്തേറ്റു വീ ണ റുഷ്ദിയുടെ അടുത്തേക്ക് സദസ്സില്‍ നിന്നു ള്ളവര്‍ ഓടിയെത്തി പ്രഥമ ശുശ്രൂഷ നല്‍കിയശേഷം ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. 24കാരനായ ഹാദി മറ്റാര്‍ ആണ് കൃത്യം നടത്തിയത്. ഇയാള്‍ പ്ര വേ ശന പാസ്സുമായിട്ടാണ് പരിപാടിക്കെത്തിയത്.ഇന്നലെ ന്യൂയോര്‍ക്കില്‍ ഒ രു അഭിമുഖ പരിപാടിക്കാ യി നടന്നുവരുമ്പോഴാണ് പൊടുന്നനെ അക്രമി അദ്ദേഹത്തെ ആക്രമിച്ചത്. ഉടന്‍ അദ്ദേഹത്തെ ഹെ ലികോപ്റ്റര്‍ വഴി ആശുപത്രിയിലേക്ക് മാറ്റി. പൊലീസാണ് അക്രമിയെ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്ത ത്. ആക്ര മണം ഭയാനകമെന്ന് ന്യൂയോര്‍ക്ക് മേയര്‍ പറഞ്ഞു. അന്വേഷണത്തിന് എല്ലാ സഹായവും ചെയ്യുമെന്നും മേയര്‍ വ്യക്തമാക്കി.
ഇന്ത്യന്‍ വംശജനും ബ്രിട്ടീഷ് പൗരനുമായ റുഷ്ദി കഴിഞ്ഞ 20 കൊല്ലമായി അമേരിക്കയിലാണ് താ മസിക്കുന്നത്. 1947 ജൂണ്‍ 19ന് ബോംബെയിലായിരുന്നു ജനനം. പ്രാഥമി ക വിദ്യാഭ്യാസത്തിന് ശേ ഷം ഇംഗ്ലണ്ടിലേക്ക് പോയി. അവിടെയായിരുന്നു തുടര്‍പഠനം. 1968 ല്‍ പാക്കിസ്ഥാനിലേക്ക് കുടി യേറിയ കുടുംബത്തോടൊപ്പം റുഷ്ദിയും ഇവിടെ എത്തിയെങ്കിലും പിന്നീട് തിരികെ പോയി. സയ ന്‍സ് ഫിക്ഷന്‍ നോവലായ ഗ്രിമസ് എന്ന കൃതിയിലൂടെ 1975 കാലത്താണ് അദ്ദേഹം സാഹിത്യ രംഗ ത്തേക്ക് കടന്നത്. മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍ എന്ന രണ്ടാമത്തെ പുസ്തകം തലവര മാറ്റി. 1981ല്‍ പുറത്തിറങ്ങിയ മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍ എന്ന നോവലിലൂടെ ലോകപ്രശസ്തനുമായി.