ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് തന്റെ സ്ത്രീത്വത്തെ അപമാനിക്കാനാണ് ആദിത്യന്‍ ശ്രമിക്കുന്നതെന്നും അമ്പിളിദേവി.സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ചാണ് അമ്പിളി ദേവി പരാതി നല്‍കിയിരിക്കുന്നത്
കൊല്ലം: ആത്മഹത്യയ്ക്ക് ശ്രമിച്ച നടനും സീരിയല്‍ താരവുമായ ആദിത്യന്‍ ജയനെതിരെ പൊലീ സി ല്‍ പരാതി നല്‍കി നടി അമ്പിളി ദേവി. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ചാണ് അമ്പിളി ദേവി പരാതി നല്‍കിയിരിക്കുന്നത്. സൈബര്‍ സെല്ലിനും കരുനാഗപ്പള്ളി എസിപി ക്കുമാണ് പരാതി നല്‍ കിയത്. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് തന്റെ സ്ത്രീത്വത്തെ അപമാനിക്കാനാണ് ആദിത്യന്‍ ശ്രമി ക്കുന്ന തെന്നും അമ്പിളിദേവി പരാതിപ്പെടുന്നു.
അമ്പിളി ദേവിയുടെയും ആദിത്യന്‍ ജയന്റെയും കുടുംബപ്രശ്‌നങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസ ങ്ങ ളായി സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തയതിന് പിന്നാലെയാണ് നടന്റെ ആത്മഹത്യാ ശ്രമവും ഭാര്യ യു ടെ പരാതിയും. ‘വിഷയങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ എല്ലാവരും അറിഞ്ഞതാണ്. സ്വന്തം ഭാര്യ യെ സംരക്ഷിക്കേണ്ട ഭര്‍ത്താവ് തന്നെ, ഒരു സ്ത്രീയാണ്, എന്റെ കുഞ്ഞിന്റെ അമ്മയാണ് എന്നൊ ന്നും ചിന്തിക്കാതെ ഇല്ലാത്ത തെളിവുകള്‍ നിരത്തി നമ്മെ വ്യക്തിഹത്യ ചെയ്യുമ്പോള്‍ സമൂഹ മാധ്യ മങ്ങളില്‍ എനിക്ക് പലതും പറയേണ്ടി വന്നു’- അമ്പിളി ദേവി പറയുന്നു. ഇത്രയ്ക്ക് ആക്ഷേപി ക്കുമ്പോ ള്‍ പലതും തുറന്നു പറയേണ്ട അവസ്ഥ ഉണ്ടായിപ്പോയതാണ്. ആ വ്യക്തി തന്നെ ഉണ്ടാക്കിയതാണ്. ഒരു പെണ്‍കുട്ടിക്കും ഇങ്ങനെയൊരു ചതി പറ്റരുത്. അവര്‍ക്കു മുമ്പില്‍ വീണു പോകരുതെന്നും അവര്‍ പരാതിപ്പെടുന്നു.
ഞായറാഴ്ച രാത്രിയോടെ ആദിത്യന്‍ ജയനെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ തൃശ്ശൂര്‍ സ്വരാജ് റൗ ണ്ടില്‍ കണ്ടെത്തിയിരുന്നു. കൈഞരമ്പ് മുറിച്ച നിലയിലാണ് ആദിത്യന്‍ ജയനെ കണ്ടെ ത്തി യത്. ആദിത്യന്‍ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സ യിലാണ്.











